റേഷന്‍ കടകള്‍ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: മുസ്ലിം ലീഗ്
കൊടുവള്ളി: രാജ്യത്തെ ഏറ്റവും നല്ല പൊതുവിതരണ സംവിധാനമായ കേരളത്തിലെ റേഷന്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലുള്ള നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കൊടുവളളി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
വിലക്കയറ്റത്തില്‍ സാധാരണക്കാരന്റെ അഭയ കേന്ദ്രമായിരുന്ന നന്മസ്റ്റോറുകളും ത്രിവേണി സ്റ്റോറുകളും അടച്ച് പൂട്ടിസര്ക്കാര് റേഷന്‍ കടകളും ഇല്ലാതാക്കുന്നതോടെ പൊതുവിതരണ സംവിധാനത്തെ പൂര്‍ണമായും തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതെന്നതെന്നും യോഗം കുറ്റപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റണ്ട് വി.എം ഉമ്മര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
റമദാന് മാസത്തിലെ സി.എച്ച് സെന്റര്‍ കലക്ഷന്‍ വിജയിപ്പിക്കാനും മണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ദുബൈ കെ.എം.സി.സി.യുടെ സഹായത്തോടെ റമദാന് കിറ്റുകള്‍ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി ടി.കെ.മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ഇബ്രാഹിം എളേറ്റില്‍, പി.ഡി അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍, കെ.പി മുഹമ്മദന്‍സ്, വി. ഇല്യാസ്,താര അബ്ദുറഹിമാന് ഹാജി, വി.കെ കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, മടവൂര്‍ ഹംസ, വി.കെ അബ്ദുഹാജി, കെ.കെ.എ കാദര്‍,എം.എ ഗഫൂര്‍,വി.കെ അബ്ദുറഹിമാന്, പി.എസ് മുഹമ്മദലി, ആഫിസ് റഹ്മാന്, കെ. കുഞ്ഞാമു, എ.പി നാസര്‍ മാസ്റ്റര്‍, പി.സി മുഹമ്മദ് മാസ്റ്റര്‍, സലീം, കെ.സി മാമുമാസ്റ്റര്‍, കെ.സി അബ്ദുല്‍ ഖാദര്‍, കെ.കെ അബ്ദുള്ള കുട്ടി, ടി. മൊയ്തീന് കോയ, അബൂബക്കര്‍ കുട്ടി, എ.പി മജീദ് മാസ്റ്റര്‍, വി. സിയ്യാലി ഹാജി, പി.ടി.എം ഷറഫുന്നിസ, ഹാജറ കൊല്ലരുകണ്ടി, പി.സി അഹമ്മദ് ഹാജി, പി.എം അഹമ്മദ് കുട്ടി,പി. മൂസകുട്ടി, സി. അഹമ്മദ് കോയ ഹാജി, മുഹമ്മദ് റാഷിദ്, മൊയ്തീന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."