യൂത്ത് മാര്‍ച്ചിന് സ്വീകരണം നല്‍കും
മുക്കം: 'വര്‍ഗീയതയ്ക്കെതിരേ നാടുണര്‍ത്താന്‍ ഭരണ തകര്‍ച്ചയ്ക്കെതിരേ മനസുണര്‍ത്താന്‍ ' എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന് നാളെ മുക്കത്ത് സ്വീകരണം നല്‍കും.
തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 9:30 നാണ് സ്വീകരണം. എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. സിദ്ദീഖ് മുഖ്യാതിഥിയാകും. പരിപാടിയുടെ വിജയത്തിനായി നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. സ്വാഗതസംഘം യോഗം ഡി.സി.സി ജനറല്‍ സെകട്ടറി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. സജീഷ് മുത്തേരി അധ്യക്ഷനായി. യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന് എടക്കുനി, വയനാട് പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതേഷ്, സെക്രട്ടറി രാജു പുതുപ്പാടി, എം.ടി അഷ്റഫ്, ഷംസുദീന്‍, യു.പി മരക്കാര്‍, സവിജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."