ജില്ലയില്‍ മെഡിക്കല്‍ ബന്ദ് പൂര്‍ണം; ഡോക്ടര്‍മാരില്ലാതെ വലഞ്ഞ് രോഗികള്‍
കോഴിക്കോട്: വടകര ആശാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പൊലിസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ മെഡിക്കല്‍ ബന്ദ് പൂര്‍ണം.
ജില്ലയിലെ കോഴിക്കോട്, വടകര, ഫറോക്ക്, കൊയിലാണ്ടി, മുക്കം, നാദാപുരം, താമരശ്ശേരി, ബാലുശ്ശേരി, പേരാമ്പ്ര എന്നീ ഒന്‍പത് ബ്രാഞ്ചുകളിലെ ജീവനക്കാര്‍ ബന്ദില്‍ പങ്കെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രികള്‍, സി.എച്ച്.സി, പി.എച്ച്.സി എന്നിവയുടെ പ്രവര്‍ത്തനം നിലച്ചത് രോഗികളെ വലച്ചു.
എന്നാല്‍ എല്ലാ ആശുപത്രികളിലെയും അത്യാഹിത വിഭാഗം തുറന്ന് പ്രവര്‍ത്തിച്ചതും അത്യാവശ്യമായി നടക്കേണ്ട ഓപ്പറേഷനുകള്‍ക്ക് ഇളവ് നല്കിയതും ഏറെക്കുറെ ആശ്വാസമായി. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, പി.ജി ഡോക്ടര്‍മാര്‍ എന്നിവരും സമരത്തില്‍ പങ്കാളികളായി. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായി നിലച്ചതും രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലെ ഒ.പി അടഞ്ഞു കിടന്നതും രോഗികളെ കൂടുതലായും വലച്ചു. ബന്ദിനോടനുബന്ധിച്ച് രാവിലെ 10 മുതല്‍ കലക്ട്രേറ്റില്‍ മാര്‍ച്ചും ധര്‍ണയും നടന്നു.
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.അജിത് ഭാസ്കര്‍ അധ്യക്ഷനായി. ഡോ.ബാബുരാജ്, ഡോ.സുരേഷ്, ഡോ.സി.എം അബൂബക്കര്‍, ഡോ.ശശിധരന്, ഡോ.മൊയ്തു സംസാരിച്ചു. ഡോ.പി.എന്‍ അജിത സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ. എസ്.പി രാകേഷ് നന്ദിയും പറഞ്ഞു.
ധര്‍ണയില്‍ മെഡിക്കല്‍ രംഗത്തെ വിവിധ സംഘടനകളായ കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ, ക്യു.പി.എം.പി.എ എന്നിവരും പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."