HOME
DETAILS

മാണിയുടേത് കടുത്ത രാഷ്ട്രീയവഞ്ചന: ഉമ്മന്‍ചാണ്ടി, ചെന്നിത്തല

  
backup
May 03 2017 | 21:05 PM

%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരത്തിനായി കെ.എം മാണി നടത്തിയ കാലുമാറ്റം കടുത്ത രാഷ്ട്രീയവഞ്ചനയും അവസരവാദവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും. ഇത് രാഷ്ട്രീയ സദാചാരത്തിന് ഒട്ടും നിരക്കാത്തതാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാണിക്കു വേണ്ടി യു.ഡി.എഫിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നുവെന്നും ഇപ്പോള്‍ മാണി തന്നെ അത് അടച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ മതിയായ കാരണങ്ങളില്ലാതെ മാണി യു.ഡി.എഫ് വിട്ടപ്പോള്‍ കോണ്‍ഗ്രസോ യു.ഡി.എഫോ മാന്യത വിട്ട് ഒരു പ്രതികരണവും നടത്തിയിട്ടില്ല.
പ്രസിഡന്റ് സ്ഥാനം ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും അടുത്ത രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിനുമെന്ന് രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് ഉണ്ടാക്കിയ ധാരണയാണ്. കഴിഞ്ഞ ഏപ്രില്‍ മൂന്നിന് രണ്ടു പാര്‍ട്ടികളിലെയും അംഗങ്ങള്‍ ഒരുമിച്ചിരുന്നാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. അതിനു ശേഷമാണ് ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
നിലപാടു മാറ്റാന്‍ അവര്‍ പറയുന്ന കാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കെ.പി.സി.സി യോഗത്തില്‍ ആരോ എന്തോ പറഞ്ഞെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആരോപണം. ജനാധിപത്യ കേരളം മാണിയുടെ തീരുമാനം അംഗീകരിക്കില്ല. സി.പി.എമ്മിന്റെ മലക്കംമറിച്ചില്‍ ഇതിനെക്കാള്‍ രസകരമാണ്. നിയമസഭയ്ക്കകത്തും പുറത്തും അവര്‍ മാണിക്കെതിരേ എന്തൊക്കെ സമരമാണ് നടത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. ഒട്ടും സത്യസന്ധതയില്ലാത്തതാണ് സി.പി.എമ്മിന്റെ നിലപാട്. ഇക്കാര്യത്തില്‍ വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മാണിയുടെ തീരുമാനം രാഷ്ട്രീയ കുതിരക്കച്ചവടമാണെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ നിയമസഭയില്‍ അദ്ദേഹത്തെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെ വ്യക്തിപരമായ ആക്ഷേപങ്ങളുന്നയിച്ച സി.പി.എമ്മുമായി കൂട്ടുകൂടുന്നത് അവസരവാദപരമാണ്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊറുക്കില്ല. ഇതിനെ കേരളീയ സമൂഹം അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago