നീറ്റ് എഴുതുന്നവര്‍ക്ക് 9ന് പ്രത്യേക പരീക്ഷ
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുന്ന പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരില്‍ മെയ് 7ന് ഞായറാഴ്ച നടക്കുന്ന നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി ഒന്‍പതിന് പ്രത്യേക പരീക്ഷ നടത്തും. ഇതിന് ജില്ലകള്‍ക്കായി താഴെപറയുന്നവിധം സ്‌പെഷല്‍ സെന്ററുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണകന്നഡ, കാസര്‍കോട് ജില്ല - ചട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, കണ്ണൂര്‍ ജില്ല - കാമ്പസാര്‍ തഅ്‌ലീമുദ്ദീന്‍ മദ്‌റസ, കോഴിക്കോട് ജില്ല - ഈസ്റ്റ് നടക്കാവ് അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ, വയനാട് ജില്ല - കല്‍പറ്റ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, മലപ്പുറം ഈസ്റ്റ് ജില്ല - കൊണ്ടോട്ടി തക്കിയക്കല്‍ അല്‍മദ്‌റസത്തുല്‍ റഹ്മാനിയ്യ, മലപ്പുറം വെസ്റ്റ് ജില്ല - കോട്ടക്കല്‍ തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസ, പാലക്കാട് ജില്ല - മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് യത്തീംഖാന മദ്‌റസ, തൃശൂര്‍ ജില്ല - ഇരിങ്ങാലക്കുട കരൂപടന്ന മന്‍സിലുല്‍ ഹുദാ മദ്‌റസ, എറണാകുളം, ഇടുക്കി ജില്ല - മൂവാറ്റുപുഴ താജുല്‍ മആരിഫ് അറബിക് കോളജ് മദ്‌റസ, കന്യാകുമാരി, തിരുവനന്തപുരം ജില്ല - നജ്മുല്‍ ഇസ്‌ലാം മദ്‌റസ എന്നിവയാണ് സെന്ററുകള്‍.
ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ മെയ് 9ന് രാവിലെ 9ന് മുന്‍പായി അതാത് സെന്ററുകളില്‍ എത്തേണ്ടതാണെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."