ഇടതു ഭരണത്തില്‍ നടക്കുന്നത് കൊലപാതക പരമ്പര: കെ.ജി.രവി
കരുനാഗപ്പള്ളി: ഇടതുഭരണത്തില്‍ കൊലപാതക പരമ്പര നടക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ ഇരയാണ് കഴിഞ്ഞദിവസം അഴീക്കലില്‍ വെട്ടേറ്റു മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രജീലെന്നും കൊല്ലം ഡി.സി.സി വൈസ്പ്രസിഡന്റ് കെ.ജി.രവി.
ബന്ധുവായ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത പ്രജീലിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്ത ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ നടപടി പൈശാചികവും മനുഷ്യത്വരഹിതവുമാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് ദിവസം മുമ്പ് പുത്തന്‍തെരുവ് കടത്തൂര്‍ വാര്‍ഡില്‍ സനൂജ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല. പൊലിസിന്റെ നിഷ്‌ക്രിയത്വവും പിണറായി സര്‍ക്കാരിന്റെ അക്രമികളോടുള്ള മൃതസമീപനവുമാണ് ഇത്തരം അരുംകൊലകളും അക്രമങ്ങളും തുടരാന്‍ ഇടയാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."