മുഗള്‍ മാളിലെ അനധികൃത പാര്‍ക്കിങ് ഫീസിനെതിരേ എ.ഐ.വൈ.എഫ് നടത്തിയ മാര്‍ച്ച് അക്രമാസക്തം
കൊടുങ്ങല്ലൂര്‍: മുഗള്‍ മാളിലെ അനധികൃത പാര്‍ക്കിങ് ഫീസ് പിരിവിനെതിരെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തം ,പാര്‍ക്കിങ് ഫീസ് ബൂത്തും ,ടോള്‍ ബാറും തല്ലിത്തകര്‍ത്തു. പൊലിസും സമരക്കാരും തമ്മില്‍ കൈയ്യാങ്കളി. നഗരസഭ വിലക്കിയിട്ടും മുഗള്‍ മാളിലെ പാര്‍ക്കിങ് ഫീസ് പിരിവ് തുടരുന്നതില്‍ പ്രതിഷേധിച്ചാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പടിഞ്ഞാറെ നടയിലെ സി.പി.ഐ ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയവര്‍ മാളിലെ പാര്‍ക്കിങ് ഏരിയയിലേക്ക് തള്ളിക്കയറുകയായിരുന്നു.
മാളിന്റെ കവാടത്തില്‍ കാത്തുനിന്ന പൊലിസിനെ കബളിപ്പിച്ചാണ് സമരക്കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് തള്ളിക്കയറിയത്. ടോള്‍ ബാര്‍ ഒടിച്ച സമരക്കാരെ പൊലിസ് എത്തി തടഞ്ഞു ഇതിനിടെ സമരക്കാരും പൊലിസും തമ്മില്‍ ഉന്തും തള്ളും നടന്നു. സമരക്കാരെ തടയാന്‍ ശ്രമിച്ച നഗരസഭാ ചെയര്മാന് സി.സി.വിപിന്‍ ചന്ദ്രന് നേരെ പൊലിസിന്റെ ഭാഗത്ത് നിന്നും കൈയ്യേറ്റമുണ്ടായി. പിന്നീട് മാളിന് മുന്നില്‍ കുത്തിയിരിപ്പ് നടക്കുന്നതിനിടയില്‍ വീണ്ടും പാര്‍ക്കിങ് ഫീസ് പിരിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ പാര്‍ക്കിങ് ഏരിയയിലെ ഫീസ് പിരിക്കുന്ന ബൂത്ത് അടിച്ചു തകര്‍ക്കുകയും കംപ്യൂട്ടര്‍ നശിപ്പിക്കുകയും ചെയ്തു. പ്രതിഷേധ സമരം നഗരസഭാ ചെയര്മാന് സി.സി.വിപിന്‍ ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ബാബു, ജില്ലാ പഞ്ചായത്തംഗം ബി.ജി.വിഷ്ണു, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജി.എസ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ടി.ആര് ജിതിന്, സെക്രട്ടറി അഡ്വ: വി.എസ്.ദിനല്‍, എം.പി.മനോജ്, സ്റ്റെഫിന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."