വഖഫ് ബോര്‍ഡ് നിശ്ചയിക്കുന്ന വിധത്തില്‍ കണക്കുകള്‍ സൂക്ഷിക്കാന്‍ ഉത്തരവ്
ചെന്ത്രാപ്പിന്നി: മഹല്ല് കമ്മിറ്റികള്‍ വഖഫ് ബോര്‍ഡ് നിശ്ചയിക്കുന്ന വിധത്തില്‍ കണക്കുകള്‍ സൂക്ഷിക്കണമെന്ന് വഖഫ് ട്രിബ്യൂണല്‍ ഉത്തരവ്. കാട്ടൂര്‍ ഇല്ലിക്കാട് മഹല്ല് ഭാരവാഹികള്‍ ബൈലോ അനുസരിച്ചിട്ടുള്ളതില് കൂടുതല്‍ പണം കൃത്യമായി ബാങ്കില്‍ അടക്കാതെ കൈവശം സൂക്ഷിച്ചു വെക്കുന്നത് നിരോധിച്ചു കൊണ്ടാണ് കണക്കുകള്‍ വഖഫ് ബോര്‍ഡ് നിശ്ചയിക്കുന്ന വിധത്തില്‍ സൂക്ഷിക്കണമെന്ന ഉത്തരവ് വഖഫ് ട്രിബ്യൂണല്‍ ഇറക്കിയത്.
പള്ളിക്ക് കിട്ടുന്ന പണം വൗച്ചറുകള്‍, റസീറ്റുകള്‍ സൂക്ഷിച്ചല്ലാതെ കൈകാര്യം ചെയ്യരുതെന്നും വഖഫ് ട്രിബ്യൂണല്‍ മഹല്ല് ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലിക്കാട് മഹല്ലിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്ത സാഹചര്യത്തില്‍ വരവു ചിലവു കണക്ക് പുസ്തകങ്ങള്‍, ബാങ്ക് സ്റ്റേറ്റുമെന്റുകള്‍, തുടങ്ങിയ ഒട്ടേറെ രേഖകളും റിക്കാര്‍ഡുകളും നേരിട്ട് ഹാജറാക്കാന്‍ കാന്തപുരം വിഭാഗം നേതൃത്വം നല്കുന്ന ഇല്ലിക്കാട് മഹല്ല് കമ്മിറ്റിയോട് വഖഫ് ബോര്‍ഡ് ഉത്തരവിട്ടുണ്ട്. പോക്കാക്കില്ലത്ത് മുഹമ്മദാലിയാണ് മഹല്ല് കമ്മിറ്റിയുടെ തെറ്റായ നടപടികള്‍ക്കെതിരെ വഖഫ് ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയത്. ഹര്ജിക്കാരന് വേണ്ടി കേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ: ഷാനവാസ് കാട്ടകത്ത് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."