HOME
DETAILS

പായോട് മദ്യശാല തുടങ്ങാനുള്ള നീക്കം കെട്ടിട ലൈസന്‍സ് പഞ്ചായത്ത് റദ്ദ് ചെയ്തു

  
backup
May 04 2017 | 21:05 PM

%e0%b4%aa%e0%b4%be%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b5%81



മാനന്തവാടി: പായോട് കണ്ഠകര്‍ണന്‍ റോഡിലെ ജനവാസ കേന്ദ്രത്തില്‍ മദ്യശാല തുടങ്ങാനുള്ള നീക്കത്തിന് തിരിച്ചടി.
 എടവക പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ വ്യാവസായിക ആവശ്യത്തിനെന്ന പേരില്‍ നിര്‍മിച്ച ഷെഡിന് പഞ്ചായത്ത് അനുവദിച്ച കെട്ടിട നമ്പര്‍ റദ്ദ് ചെയ്തു. ഭരണസമിതി തീരുമാനപ്രകാരമാണ് ഷെഡിന് അനുവദിച്ച ഇ.പി ഢകകക 124ബി എന്ന നമ്പറിന്റെ ലൈസന്‍സ് പഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തത്.
നാലാംമൈല്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാല പായോട് കണ്ഠകര്‍ണന്‍ റോഡില്‍ ജനവാസ കേന്ദ്രത്തിലെ പ്രസ്തുത ഷെഡില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരേയുള്ള പ്രദേശവാസികളുടെ ശക്തമായ സമരപശ്ചാത്തലത്തിലാണ് പഞ്ചായത്തിന്റെ തീരുമാനം. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് മദ്യശാല തുടങ്ങുന്നതെന്നും മദ്യശാല അടച്ച് പൂട്ടുന്നതു വരെ സമരം തുടരുമെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം മദ്യശാല തുറന്നയുടനെ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ കള്ള് അളക്കുന്നവരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വയല്‍ മണ്ണിട്ടു നികത്തിയാണ് പ്രദേശത്തെ പുഴക്കു സമീപം മദ്യശാല തുടങ്ങുന്നതിനായി താല്‍കാലിക കെട്ടിടം നിര്‍മിച്ചത്. ഇത് ഭാവിയില്‍ വലിയ ദുരന്തങ്ങളും സ്‌കൂള്‍, കോളജ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വഴി തെറ്റുന്നതിനു കാരണവുമാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.  
എന്നാല്‍ തങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മദ്യശാല തുടങ്ങിയതെന്നാണ്  ഷാപ്പ് അധികൃതര്‍ വ്യക്തിമാക്കിയിരുന്നത്. കെട്ടിടത്തിനു എടവക പഞ്ചായത്തില്‍ നിന്നും നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.  
ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നതായുള്ള പരാതികള്‍ വസ്തുതാപരമാണെന്ന് കണ്ടെത്തിയതോയാണ് കെട്ടിട നമ്പര്‍ റദ്ദ് ചെയ്തതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
 മദ്യശാല തുടങ്ങാനാണെന്ന വിവരം മറച്ചുവെച്ചാണ് അപേക്ഷകന്‍ കെട്ടിട നമ്പര്‍ സംഘടിപ്പിച്ചതെന്നും കെട്ടിട ഉടമയും അപേക്ഷകനുമായ യു.വി ബിജു എന്നയാള്‍ക്ക് അനുവദിച്ചിരിക്കുന്ന ഇ.പി ഢകക  124ബി എന്ന നമ്പര്‍ റദ്ദ് ചെയ്തിരിക്കുന്നതായും പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago