ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്
കൊല്ലം: വാടി മത്സ്യത്തൊഴിലാളി സഹകരണ സംഘം ഉഎഝ4292 എന്ന സംഘത്തില്‍ ക്രമക്കേടുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടു.
ക്രമക്കേട് സംബന്ധിച്ച് സംഘത്തിലെ മറ്റ് അംഗങ്ങള്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ക്കും അസി.രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ വന്‍ ക്രമക്കേടു നടന്നതായും ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നതായും തെളിഞ്ഞിരുന്നു. എന്നാല്‍ ജോയിന്റ് രജിസ്ട്രാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരെ ഈ സംഘത്തിലെ മറ്റ് അംഗങ്ങള്‍ കോടതിയെ സമീപിച്ചു.
കോടതി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വിധി നടപ്പാക്കിയെങ്കിലും ജോയിന്റ് രജിസ്ട്രാറും മറ്റ് ഉദ്യോഗസ്ഥരും വന്‍ ക്രമക്കേട് നടത്തിയ സംഘം ഭരണസമിതിയെ സംരക്ഷിച്ചു വരികയാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ട് ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ഫിഷറീസ് രജിസ്ട്രാര്‍ ഓഫിസ് ഉപരോധിക്കുമെന്നും മറ്റ് ഭരണസമിതിയംഗങ്ങളായ ഇ.ലൂക്കായും ആഗ്നസ് സക്കറിയും ഫ്രാന്‍സിസും എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."