ഭൂമി കൈയേറ്റം; ജില്ലാഭരണകൂടം യോഗം വിളിച്ചു ചേര്‍ത്തു
തൊടുപുഴ : ജില്ലയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ഉദ്യോഗസ്ഥ തല യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ഇന്നലെ ചേര്‍ന്നു.
ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയിലെ വന്‍കിട കൈയേറ്റങ്ങള്‍ സംബന്ധിച്ച് വിവര ശേഖരണത്തിന് ജില്ലാഭരണകൂടം കഴിഞ്ഞ ആഴ്ച നടപടികള്‍ ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥ സംഘവും രൂപീകരിച്ചിരുന്നു. ഇതിന് ശേഷം കൂടുന്ന ആദ്യ യോഗമാണ് ഇന്നലെ കലക്ട്രേറ്റില്‍ നടന്നത്.
അഞ്ച് താലൂക്കുകളില്‍ നിന്നും വന്‍കിട കൈയേറ്റങ്ങള്‍ സംബന്ധിച്ച് ഏകദേശ റിപ്പോര്‍ട്ടുകള്‍ സംഘം തയ്യാറാക്കിയിട്ടുണ്ട് എന്നാണ്് വിവരം.
എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ജില്ലാ കലക്ടറും ദേവികുളം സബ്കലക്ടറും മാത്രം ആദ്യം യോഗം ചേര്‍ന്നു.
പിന്നീട് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി യോഗം നടത്തി .ഇതിന് ശേഷം ഉദ്യോഗസ്ഥരെ മടക്കി അയച്ചതിന് ശേഷം കലക്ടറും സബ്കലക്ടറും വീണ്ടും ചര്‍ച്ച നടത്തിയതിന് ശേഷമാണ് ചേംബര്‍ വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."