സാമുഹ്യ സുരക്ഷാ പെന്ഷന് അദാലത്ത്
കോട്ടയം: സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ വിതരണം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് അദാലത്ത് നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മുനിസിപ്പല് ചെയര്‍മാന്റെ അധ്യക്ഷതയില്‍ മെയ് 10 നും 20 നും ഇടയിലാണ് അദാലത്ത് നടത്തുക.
പെന്ഷന് ഐ.ഡി ലഭിച്ചിട്ടുള്ളതും ഒരു പ്രാവശ്യമെങ്കിലും പെന്ഷന് കൈപ്പറ്റിയിട്ടുള്ളതുമായ കര്‍ഷക തൊഴിലാളി പെന്ഷന്, വാര്‍ദ്ധക്യകാല പെന്ഷന്, വിധവ പെന്ഷന്, വികലാംഗ പെന്ഷന്, 50 വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളില്‍ പരാതി നല്‍കാം. അക്കൗണ്ട് നമ്പരില്‍ തെറ്റ് സംഭവിച്ചത്, ബാങ്കിന്റെ പേരില്‍ തെറ്റ് സംഭവിച്ചത്, ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത്, പെന്ഷന് തുകയിലെ വ്യത്യാസം, പെന്ഷന് വിതരണം, അഫിഡവിറ്റില്‍ തെറ്റായി വിവരങ്ങള്‍ നല്‍കിയത്, എന്നിങ്ങനെയുള്ള പരാതികള്‍ പെന്ഷന് അദാലത്തില്‍ പരിഗണിച്ച് പരിഗണിക്കും.
പരാതിക്കാരന്റെ പേര്, പെന്ഷന്. ഐ.ഡി, പെന്ഷന് ഇനം, ആധാര്‍ അല്ലെങ്കില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, പരാതി പരിഹരിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം അദാലത്തില്‍ പരാതി നല്‍കാം. അദാലത്ത് തീയതിക്ക് അഞ്ച് ദിവസം മുമ്പ് വരെ പരാതികള്‍ അതാത് ഗ്രാമ പഞ്ചായത്ത്മുനിസിപ്പാലിറ്റി ഓഫീസില്‍ സമര്‍പ്പിക്കാണം. എഴുതി നല്‍കിയിട്ടുള്ള പരാതികള്‍ അദാലത്തില്‍ ഉന്നയിക്കുന്നതിന് പരാതിക്കാര്‍ക്ക് അവസരം ലഭിക്കും. ജില്ലയില്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന 2,28,736 ഗുണഭോക്താക്കളാണുളളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."