നവാസ് ശരീഫിനെതിരേ പൊലിസ് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: സൈന്യത്തിനെതിരേ പ്രസംഗിച്ചുവെന്നാരോപിച്ച് പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ പൊലിസ് റിപ്പോര്‍ട്ട്. റാവല്‍പിണ്ടി പൊലിസ് സ്റ്റേഷനില്‍ അഭിഭാഷകന് ഇഷ്തിയാഖ് അഹ്മദ് മിര്‍സ ആണ് ബുധനാഴ്ച റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്. ഐ.എം പാകിസ്താന് പാര്‍ട്ടി എന്ന പാര്‍ട്ടിയുടെ ചെയര്‍മാനാണ് താനെന്ന് അഹ്മദ് മിര്‍സ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പേജുള്ള റിപ്പോര്‍ട്ടാണ് രജിസ്റ്റര്‍ ചെയ്തതെന്നും എഫ്.ഐ.ആര് അല്ലെന്നും ഡോണ്‍ പത്രം വ്യക്തമാക്കി.
തനിക്ക് വാട്സ്ആപ്പില്‍ ലഭിച്ച വിഡിയോ ദൃശ്യമാണ് പരാതിക്ക് ആധാരമെന്ന് മിര്‍സ പറയുന്നു. സായുധ സൈന്യത്തിനെതിരേ ജനങ്ങളെ പ്രകോപിപ്പിക്കുന്ന പ്രസംഗമാണ് വിഡിയോയിലുള്ളതെന്നും പ്രസംഗിക്കുന്നത് പ്രധാനമന്ത്രി നവാസ് ശരീഫാണെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പാകിസ്താന് മുസ്ലിം ലീഗ് (നവാസ്) മേധാവിയും പ്രധാനമന്ത്രിയുമായ നവാസ് ശരീഫിനെതിരേ കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാക് ഇലക്ഷന് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണ് മിര്‍സയുടേത്. 70 വര്‍ഷത്തെ ചരിത്രമുള്ള പാകിസ്താനില്‍ 33 വര്‍ഷം സൈന്യമാണ് ഭരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."