HOME
DETAILS
MAL
തൃണമൂല്‍ പാര്‍ട്ടി ഓഫിസില്‍ സ്ഫോടനം: ഒരാള്‍ മരിച്ചു
backup
August 23 2018 | 19:08 PM
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാവിലെ 10നായിരുന്നു സ്ഫോടനം. മിഡ്നാപൂര്‍ ജില്ലയിലെ നാരായണഗഡിനടുത്ത മകരാംപൂര് ഗ്രാമത്തിലുള്ള പാര്‍ട്ടി ഓഫിസിലാണ് സ്ഫോടനമുണ്ടായത്.മരിച്ചയാളും പരുക്കേറ്റവരുമെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. സ്ഫോടനത്തിനുള്ള കാരണം വ്യക്തമല്ല. പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി ഓഫിസ് പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ സൂക്ഷിച്ച ഉഗ്രശേഷിയുള്ള ബോംബ് പൊട്ടിയതാണെന്നാണ് പ്രാഥമിക വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."