എടക്കല്‍ ഗുഹയില്‍ കല്ല് അടര്‍ന്നുവീണു; സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി
അമ്പലവയല്‍: ഗുഹാമുഖത്തെ കല്ല് അടര്‍ന്ന് വീണതോടെ ചരിത്ര പ്രസിദ്ധമായ അമ്പുകുത്തി മലയിലെ എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഒന്നാം ഗുഹാമുഖത്തോട് ചേര്‍ന്നാണ് കല്ല് അടര്‍ന്ന് വീണത്.
ഈ ഭാഗത്ത് പാറയില്‍ ചെറിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുഹയിലേക്ക് സഞ്ചാരികളുടെ പ്രവേശനം എടക്കല്‍ ഡി.എം.സി താല്‍ക്കാലികമായി നിരോധിച്ചു.
ഇന്നാണ് കല്ല് അടര്‍ന്ന് വീണത് ശ്രദ്ധയില്‍പ്പെട്ടതെന്നും കഴിഞ്ഞ ഏതെങ്കിലും ദിവസമായിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടായിരിക്കുക എന്നുമാണ് അധികൃതരുടെ നിഗമനം. ചെറിയ കല്ലാണ് അടര്‍ന്ന് വീണതെന്നും സംഭവം പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടന്നും പുരാവസ്തു വകുപ്പ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ടിനു ശേഷമേ ഗുഹ എന്നു തുറക്കുവെന്ന കാര്യം പറയാന്‍ കഴിയുകയുള്ളുവെന്നും മാനേജര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."