ശുചീകരണ പ്രവൃത്തിക്ക് ഫറോക്ക് നഗരസഭയില്‍ തുടക്കമായി
ഫറോക്ക്: കാലവര്‍ഷ കെടുതി നേരിട്ട പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തിക്ക് ഫറോക്ക് നഗരസഭയില്‍ തുടക്കമായി.
വീടുകള്‍ , തീരപ്രദേശങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ശേഖരിച്ചു. കുടിവെള്ള കിണറുകളില്‍ ക്‌ളോറിനേഷന്‍ നടത്തി അണിവിമുക്തമാക്കി.
വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച അജൈവ മാലിന്യം ശുചിത്വ മിഷന്‍ ഏറ്റെടുക്കും. കൗണ്‍സിലര്‍മാര്‍, എന്‍.സി.സി കെഡറ്റുകള്‍ , എന്‍.എസ്. എസ് വളണ്ടിയര്‍മാര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ , , നഗരസഭ ജീവനക്കാര്‍ പങ്കാളികളായി.
ശുചീകരണ പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കമറു ലൈല ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ. മൊയ്തീന്‍ കോയ അധ്യക്ഷനായി. പി. ആസിഫ്, എ. സുധര്‍മ്മ, വി.മുഹമ്മദ് ഹസ്സന്‍ , വിജയന്‍ മാട്ടു പുറത്ത്, പി.കെ അബ്ദു റഹീം, കെ.എം അഫ്‌സല്‍ , ഇ. ബാബുദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."