മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം
കോഴിക്കോട്: മെഡിക്കല്‍ കോളജ് ക്യാംപസ് ക്വാര്‍ട്ടേഴ്‌സിലെ കുട്ടികള്‍ സമാഹരിച്ച 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണനെയും എ.കെ ശശീന്ദ്രനേയും ഏല്‍പ്പിച്ചു.
മെഡിക്കല്‍ കോളജ് ക്യാംപസ് ക്വാര്‍ട്ടേഴ്‌സിലെ കുട്ടികളുടെ നേതൃത്വത്തിലുള്ള ബാലസമിതിയാണ് 150 ഓളം ക്വാര്‍ട്ടേഴ്‌സിലെ ജീവനക്കാരില്‍ നിന്ന് തുക ശേഖരിച്ചത്. ജില്ലാ കലക്ടര്‍ യു.വി ജോസ്, റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വി.കെ സുഭാഷ്, സെക്രട്ടറി പി.എസ് ശല്‍വരാജ്, ജോയിന്റ് സെക്രട്ടറി പി.പി എലിയാസ്, ബാലസമിതി സെക്രട്ടറി സുര്‍ജിത് എസ്.രാജ് സംബന്ധിച്ചു.
ജില്ലാ ലോട്ടറി ഓഫിസ് ജീവനക്കാരും ഏജന്റുമാരും സമാഹരിച്ച 40,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ ലോട്ടറി ഓഫിസര്‍ പി. മനോജ് തുകയുടെ ചെക്ക് മന്ത്രി ടി.പി രാമകൃഷണന് കൈമാറി. ചടങ്ങില്‍ ഓഫിസ് ജീവനക്കാരും ഏജന്റുമാരും പങ്കെടുത്തു.
ചേളന്നൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ നല്‍കി. തുകയുടെ ചെക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ ബാങ്ക് പ്രതിനിധികളില്‍ നിന്ന് ഏറ്റുവാങ്ങി.
കോഴിക്കോട് ജി.ടി.ടി.ഐ മെന്‍ സ്‌കൂള്‍ വിദ്യാര്‍ഥി ആദിത്ത് അനില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നല്‍കി. ആദിത്തിന്റെ അച്ഛനമ്മമാരായ അനിലനും ബിന്ദുവും ചേര്‍ന്ന് മകന്റെ സമ്പാദ്യം കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ കൈമാറി. മന്ത്രിമാരായ ടി.പി രാമകൃഷണനും എ.കെ ശശീന്ദ്രനും ചേര്‍ന്ന് തുക ഏറ്റുവാങ്ങി.
കുടുംബശ്രീ ജില്ലാമിഷന്‍ 1,15,01,670 രൂപ കൈമാറി
കോഴിക്കോട്: നാടാകെ പ്രളയദുരിതത്തിന്റെ കെടുതിയില്‍ വലയുമ്പോള്‍ കൈത്താങ്ങായി കുടുംബശ്രീയും.
കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും വിവിധ പിന്തുണാ സംവിധാനങ്ങളില്‍ നിന്നും സമാഹരിച്ച തുകയുടെ ആദ്യഗഡുവായി 1,15,01,670 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതിനായി സംസ്ഥാനമിഷന് കൈമാറി.
ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ അയല്‍ക്കൂട്ടങ്ങള്‍, വിവിധ പിന്തുണാ സംവിധാനങ്ങളായ ഏക്‌സാത്, എം.ഇ.സി ടീം, ഹോംഷോപ്പ് ടീം, കാസ്സ് അക്കൗണ്ടിങ് ഗ്രൂപ്പ്, ന്യൂട്രിമിക്‌സ് കണ്‍സോര്‍ഷ്യം, റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവരില്‍ നിന്നാണ് തുക സമാഹരിച്ചത്.
ഇതിന് പുറമെ 82 സി.ഡി.എസുകള്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ജില്ലാമിഷന്‍ നേരിട്ടും ശേഖരിച്ച വസ്ത്രങ്ങളും ക്ലീനിങ് ഉപകരണങ്ങളുമടക്കമുള്ള വസ്തുക്കളും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി നേരത്തെ വിതരണം ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി
ഫറോക്ക്: ദുരിതത്തിലായ പ്രളയബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി.
കൊളത്തറ സ്വദേശി ചെരാല്‍ ശ്രീനിവാസനും ഭാര്യ വാസന്തിയും മകന്‍ അഖിലേഷും ചേര്‍ന്നാണ് പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകള്‍ക്കായി മാറ്റിവച്ച തുകയായ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് നല്‍കിയത്.
കൊളത്തറ ചെറുവണൂര്‍ ഹിന്ദുസ്ഥാന്‍ ഓടു കമ്പനിക്കു സമീപത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ വീട്ടില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ശ്രീനിവാസനില്‍ നിന്ന് ചെക്ക് വി.കെ.സി മമ്മദു കോയ എം.എല്‍.എ. ഏറ്റു വാങ്ങി . ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി വിരമിച്ച ശ്രീനിവാസന്‍ സി.പി.ഐ എം കൊളത്തറ ബ്രാഞ്ച് മെമ്പര്‍ , മുന്‍ എന്‍.ജി.ഒ യൂനിയന്‍ ജില്ലാ ട്രഷറര്‍, ദീര്‍ഘകാലമായി കൊളത്തറയിലെ ശിവദാസ് ഗ്രന്ഥശാലയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരികയാണ് . ചടങ്ങില്‍ കടുംബാംഗങ്ങളും നിരവധി ജനപ്രതിനിധികളും വ്യവസായ പ്രമുഖരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."