HOME
DETAILS

കേരളത്തിലെ മുസ്‌ലിം യുവാക്കളുടെ തിരോധാനം; ബഹ്‌റൈനില്‍ ബോധവത്കരണ ക്യാമ്പയിന്‍ നടത്തും

  
backup
July 20 2016 | 15:07 PM

ccma-bahrin

മനാമ: കേരളത്തിലെ ചില മുസ്‌ലിം യുവാക്കളുടെ തിരോധാനവും അതേ തുടര്‍ന്നുണ്ടായ തീവ്രവാദ ആരോപണവും അവര്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെത്തിയതായുള്ള അഭ്യൂഹങ്ങളും വ്യാപകമായ പശ്ചാതലത്തില്‍ ബഹ്‌റൈനിലെ പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണ ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചതായി ബഹ്‌റൈനിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ കോ ഓഡിനേഷന്‍ കമ്മറ്റി ഓഫ് മുസ്‌ലിം അസോസിയേഷന്‍സ് (സി.സി.എം.എ) ഭാരവാഹികള്‍ അറിയിച്ചു.


കഴിഞ്ഞ ദിവസം ബൂ അലി റെസ്റ്റോറന്റില്‍വച്ച് നടന്ന സി.സി.എം.എ യോഗത്തിലാണ് ബഹ്‌റൈനിലെ പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണ ക്യാമ്പയിന്‍ നടത്താന്‍ ധാരണയായത്.

യോഗത്തില്‍  സമസ്ത ബഹ്‌റൈന്‍, കെ.എം.സി.സി, ഫ്രെന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍, അല്‍ അന്‍സാര്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഇന്ത്യന്‍ സലഫി സെന്റര്‍ (കെ.എന്‍.എം), ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി എന്നീ സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.


കേരളത്തിലെ ചില പ്രദേശങ്ങളില്‍നിന്ന് ഈയിടെ കാണാതായ മുസ്‌ലിം ചെറുപ്പക്കാരെ കുറിച്ച് വസ്തുനിഷ്ടമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടു വരണമെന്ന് യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.



ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമാണു താന്‍ ശരിയാണെന്ന് വിശ്വസിക്കുന്ന മതത്തിലേക്കും പ്രത്യയ ശാസ്ത്രത്തിലേക്കും സമാധാനപരമായും ജനാധിപത്യ രീതിയിലും ആളുകളെ പ്രബോധനം ചെയ്യുക എന്നത്. ഡോ. സാക്കിര്‍ നായിക്കിന്റെ ശൈലിയില്‍ ചിലര്‍ക്ക് അഭിപ്രായ വിത്യാസം ഉണ്ടെങ്കിലും ബംഗ്ലാദേശില്‍ നടന്ന ഒരു സ്‌ഫോടനത്തിന്റെ പേരില്‍ അദ്ദേഹത്തെയും ഇസ്‌ലാമിനെയും വേട്ടയാടുന്നത് നീതീകരിക്കാനാവില്ല.

ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമിന് അന്യമാണ്. അന്യായമായി നിരപരാധികളായ നിരവധി മനുഷ്യരെ വധിച്ചുകൊണ്ടിരിക്കുന്ന ഐ.എസിനു ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലായെന്ന് ലോകത്തെങ്ങുമുള്ള മുസ്‌ലിം നേതാക്കളും രാഷ്ട്രങ്ങളും വ്യക്തമാക്കിയതാണ്. എന്നിട്ടും ചില മാധ്യമങ്ങളും ചാനല്‍ മുതലാളിമാരും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭീകരവാദത്തിന്റെ പേരില്‍ സമൂഹമധ്യേ പ്രതികളായി ചിത്രീകരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും പ്രചരിപ്പിക്കുകയും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ എല്ലാവരും ചേര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചവര്‍ കൂട്ടിചേര്‍ത്തു.

എസ്.വി.ജലീല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതം ആശംസിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി, ജമാല്‍ നദ് വി ഇരിങ്ങല്‍, ഹാരിസുധീന്‍ പറളി, സി.കെ. അബ്ദുറഹ്മാന്‍, അബ്ദുല്‍ ഗഫൂര്‍ പാടൂര്‍, ജൗഹര്‍ ഫാറൂഖി, എ.പി.സി. അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ.സലീം, ഹാരിസ് കെ.ഹമീദ്, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ അസീസ് ടി.പി, അബ്ദുല്‍ മജീദ് കുറ്റ്യാടി, നദീര്‍ ചാലില്‍, കുട്ടൂസ മുണ്ടേരി, സഈദ് റമദാന്‍ നദ്വി, സിറാജ് എന്‍, റമീസ്, സിദ്ദീഖ് പി.വി, സഹദ് ചാലപ്പുറം, ഇസ്മായില്‍ കിണറുള്ളതില്‍, ഗഫൂര്‍ കൈപ്പമംഗലം, സുഹൈല്‍ മേലടി, അഷറഫ് തൂണേരി, ആലിയ ഹമീദ് ഹാജി എന്നിവര്‍ പങ്കെടുത്തു.


മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബഹ്‌റൈനില്‍ സി.സി.എം.എ രൂപീകൃതമായത്. മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളില്‍ പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണ് സംഘടനയുടെ ലക്ഷ്യം.

ഈ ലക്ഷ്യം മുന്‍ നേരത്തെയും വിവിധ പരിപാടികള്‍ സി.സി.എം.എയുടെ കീഴില്‍ സംഘടിപ്പിച്ചിരുന്നു. ഇത്തവണ ബഹ്‌റൈന്‍ കെ.എം.സി.സി മുന്‍ കയ്യെടുത്താണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ സുപ്രഭാതത്തോട് പറഞ്ഞു.

 
അതേസമയം ബഹ്‌റൈനിലെ കാന്തപുരം വിഭാഗം സുന്നികളെ പ്രതിനിധീകരിക്കുന്ന സംഘടന ഈ മുസ്‌ലിം കൂട്ടായ്മയുമായി ഇതുവരെ സഹകരിച്ചിട്ടില്ല.


ബഹ് റൈനിലെ മുസ്‌ലിം സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ കോ ഓഡിനേഷന്‍ കമ്മറ്റി ഓഫ് മുസ്‌ലിം അസോസിയേഷന്‍സ് (സി.സി.എം.എ) ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മനാമയില്‍ ചേര്‍ന്ന യോഗത്തില്‍നിന്ന്‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago