നിശബ്ദ പ്രചാരണ ദിനത്തില്‍ വാര്‍ത്താസമ്മേളനം: പെരുമാറ്റച്ചട്ടം ലംഘിച്ച് ബി.ജെ.പി
കൊച്ചി: നിശബ്ദ പ്രചാരണ ദിനത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പരസ്യമായി ലംഘിച്ച് ബി.ജെ.പിയുടെ വാര്‍ത്താസമ്മേളനം.
പാര്‍ട്ടി ഉദയംപേരൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ഉയര്‍ത്തിക്കാട്ടി എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.
ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.ജി രാജന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന വാര്‍ത്താക്കുറിപ്പും ലഘുലേഖയും വിതരണം ചെയ്തു. ഉദയംപേരൂര്‍ പഞ്ചായത്തിനോട് മാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയ അവഗണനക്കെതിരേ ജനാധിപത്യ രീതിയില്‍ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കുറിപ്പുകളാണ് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തത്.
ഇത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ വിതരണം ചെയ്ത വാര്‍ത്താക്കുറിപ്പുകള്‍ തിരികെവാങ്ങി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തടിതപ്പി. കേരളത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെ നിശിതമായി വിമര്‍ശിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും ഉദയംപേരൂരില്‍ നടപ്പിലായില്ലെന്നും കുറ്റപ്പെടുത്തുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ഉദയംപേരൂര്‍ പഞ്ചായത്ത് സെക്രട്ടറി സി.എം ജയ്‌മോന്‍, വി.വി അജയന്‍, വൈസ് പ്രസിഡന്റ് കെ.എസ് പ്രതാപന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."