ദുരിതബാധിതര്‍ക്ക് ഭക്ഷണക്കിറ്റുകളും പുതുവസ്ത്രങ്ങളുമായി ക്യു ടീം
തിരൂര്‍: ഖത്തറില്‍ ജോലി ചെയ്യുന്ന തിരൂര്‍ മേഖലയിലെ പ്രവാസി കൂട്ടായ്മ ക്യു-ടീം പുറത്തൂര്‍-നമ്പ്രം പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 200 ഓണം-ബക്രീദ് ഭക്ഷണ കിറ്റുകളും കുരുന്നുകള്‍ക്ക് പുതുവസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ക്ക് നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു.
പെരുന്നാളിനോട് അനുബന്ധിച്ച് തിരൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചിരുന്ന സ്‌നേഹ വിരുന്ന് എന്ന പേരിലുള്ള മെഗാ ഇവന്റ് മാറ്റിവെച്ചാണ് ക്യു-ടീം അംഗങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. തിരൂര്‍ താലൂക്കിലെ പത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി ക്യു-ടീമിന്റെ നേതൃത്വത്തില്‍ ഭക്ഷണം, ശുദ്ധജലം, വസ്ത്രങ്ങള്‍, ശയ്യോപകരണങ്ങള്‍ എന്നിവ എത്തിച്ചിരുന്നു.
ക്യു-ടീം ജനറല്‍ സെക്രട്ടറി ഉമ്മര്‍ സാദിഖ് പച്ചാട്ടിരി, റിലീഫ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നൗഷാദ് അലി നടുവിലങ്ങാടി, ട്രഷറര്‍ ഫതഹു റഹ്മാന്‍ ചേന്നര, മുസ്തഫ ബീരാഞ്ചിറ, മക്ബൂല്‍ രണ്ടാല്‍, ജാഫര്‍ഖാന്‍ താനൂര്‍, കബീര്‍ വട്ടത്താണി, സലീം അന്നാര, നൗഫല്‍ കുളങ്ങര വീട്ടില്‍, ഫൈസല്‍ അമ്മേങ്ങര, ഷമീര്‍ കുറ്റൂര്‍, ഇസ്മായില്‍ കുറുമ്പടി, വഹീദുദ്ദീന്‍ ആലത്തിയൂര്‍, റഫീഖ് കളൂര്‍, മുനീഷ് എ.സി, അനീസ് മൂലക്കല്‍, ഹംസ കളൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."