ജില്ലയുടെ പുനരധിവാസത്തിന് സമ്പൂര്‍ണ മാസ്റ്റര്‍ പ്ലാന്‍
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ജില്ലയിലെ വിവിധ മേഖലകളുടെ പുനര്‍ നിര്‍മാണത്തിനും വീട് പൂര്‍ണമായി നശിച്ചവരുടെ പുനരധിവാസത്തിനും സമ്പൂര്‍ണ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി ഡോ. കെ.ടി ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. എം.പി.മാര്‍, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും മേഖലയിലെ ഉദ്യോഗസ്ഥന്‍മാരുടെയും യോഗം വിളിക്കും. 31നകം കെടുതി അനുഭവിച്ചവരുടെ മുഴുവന്‍ വീടുകളും പരിസരവും വ്യത്തിയാക്കും. അനുയോജ്യരായ മുഴുവന്‍ പേരെയും സ്വന്തം വീടുകളില്‍ തിരിച്ചെത്തിക്കും.
വീടുകള്‍ നശിച്ച കേസുകളില്‍ പുനര്‍നിര്‍മാണം നടക്കുന്നതുവരെ വാടകവീടുകളില്‍ താമസിക്കുന്നതിന് ഇവര്‍ക്ക് സൗകര്യം ഉണ്ടാക്കും. വീടുകളില്‍ ഇതിനു അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ലഭിച്ചെന്ന് യോഗം ഉറപ്പാക്കും.
പഞ്ചായത്തുകള്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികള്‍ തയാറാക്കും. ഇതു കോഡീകരിച്ചാവും ജില്ലാ തലത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുക.
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതാത് വകുപ്പുകള്‍ പ്രത്യേക അദാലത്ത് നടത്തും.
യോഗത്തില്‍ എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പി.വി അന്‍വര്‍, വി. അബ്ദുറഹിമാന്‍, അഡ്വ. എം. ഉമ്മര്‍, പി.കെ ബഷീര്‍, പി. ഉബൈദുള്ള, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.എ അഹമ്മദ് കബീര്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലിസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."