HOME
DETAILS
MAL
വിദേശ സഹായം: കേന്ദ്ര സര്‍ക്കാര്‍ നിലപാടു മാറ്റണമെന്ന് ഉമ്മന്‍ ചാണ്ടി
backup
August 24 2018 | 06:08 AM
കൊച്ചി: പ്രളയംമൂലം കഷ്ടപ്പെടുന്ന കേരളത്തിനു വിദേശസഹായം ലഭിക്കാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അതു കേന്ദ്രം ഇടപെട്ടു നീക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടു മാറ്റണം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് താന്‍ കത്തയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തസമയത്ത് കേരളം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി പ്രതിപക്ഷ നേതാവിനെ കൂടെകൂട്ടാതിരുന്നതില് പ്രതിഷേധമുണ്ട്. രാഷ്ട്രീയക്കളിക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് കൂട്ടുനില്‍ക്കരുതായിരുന്നു.
പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മൂഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."