കൊല്ലത്തെ പ്രമുഖരുടെ വോട്ട്
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ പത്തനാപുരം കലഞ്ഞൂര്‍ ഗവ. എല്‍.പി.എസില്‍ വോട്ട് രേഖപ്പെടുത്തും. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് കൊല്ലം ക്രിസ്തുരാജ് സ്‌കൂളിലാണ് വോട്ട്. ബി.ജെ.പി സ്ഥാനാര്‍ഥി കെ വി സാബു തൃപ്പൂണിത്തുറ കിഴക്കേകോട്ട ഗവ. ഗേള്‍സ് എച്ച്എസില്‍ വോട്ട് ചെയ്യും. മാവേലിക്കര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ അടൂര്‍ ഗവ. ടൗണ്‍ യു.പി.എസിലും യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കര ഗവ. ടൗണ്‍ യു.പി.എസിലും വോട്ട് രേഖപ്പെടുത്തും.
മുതിര്‍ന്ന സി.പി.എം നേതാവ് പി.കെ ഗുരുദാസന് കൊല്ലം എസ്.എന്‍ കോളജിലെ 47-ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ വീടിനു സമീപത്തെ പെനിയല്‍ സ്‌കൂളില്‍ വോട്ട് ചെയ്യും. മന്ത്രി കെ. രാജു നെട്ടയം ഗവ. എച്ച്എസിലും സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ കടയ്ക്കല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 96-ാം നമ്പര്‍ ബൂത്തിലും കെ. സോമപ്രസാദ് എം.പി ഭരണിക്കാവ് ജെ.എം.എച്ച്.എസിലും എം.എല്‍.എമാരായ എം. മുകേഷ് പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി യു.പി.എസിലും എം. നൗഷാദ് കൂനമ്പായിക്കുളം ദേവിവിലാസം എല്‍.പി.എസിലും കോവൂര്‍ കുഞ്ഞുമോന്‍ തേവലക്കര ബോയ്‌സ് എച്ച്.എസിലും പി. അയിഷാപോറ്റി കൊട്ടാരക്കര മന്നം മെമ്മോറിയല്‍ സ്‌കൂളിലും വോട്ട് ചെയ്യും.
ജി.എസ് ജയലാല്‍ കല്ലുവാതുക്കല്‍ എല്‍.പി.എസിലും എന്‍. വിജയന്‍പിള്ള പഴഞ്ഞിക്കാവ് പി.എസ്.പി.എം യു.പി.എസിലും കെ.ബി ഗണേശ്കുമാര്‍ മുല്ലക്കര രത്‌നാകരന്‍ വാളകം അമ്പലക്കര എല്‍.പി.എസിലും എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍. അനിരുദ്ധന്‍ ചാത്തന്നൂര്‍ ഗവ. എല്‍.പി.എസിലും ആര്‍. ബാലകൃഷ്ണപിള്ള കൊട്ടാരക്കര ഡയറ്റിലും സമ്മതിദാനാവകാശം വിനിയോഗിക്കും. മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ രാവിലെ എട്ടിന് നീണ്ടകര സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിലും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ രാവിലെ ഏഴിന് കൈതക്കുഴി എല്‍.പി സ്‌കൂളിലും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് രാവിലെ എട്ടിന് ഉമയനല്ലൂര്‍ എം.ഇ.എസ് സ്‌കൂളിലും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ. ഷാനവാസ്ഖാന്‍ രാവിലെ ഏഴിന് ഉമയനല്ലൂര്‍ റോസ് ബെയ്ല്‍ സ്‌കൂളിലുംതെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഫിലിപ്പ് കെ.തോമസ് രവിലെ ഏഴിന് കൊല്ലം ഗേള്‍സ് ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. മാവേലിക്കര മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് ഇന്ന് രാവിലെ കൊട്ടാരക്കര ഗണപതിക്ഷേത്ര ദര്‍ശനത്തിന് ശേഷം 10ന് കൊട്ടാരക്കര ഗവ.ടൗണ്‍ യു.പി. സ്‌കൂളിലെ 83 -ാം നമ്പര്‍ ബൂത്തില്‍ കുടുംബവുമൊത്ത് വോട്ട് രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."