കൗതുകമായി ബൂത്തുകള്‍
എരുമപ്പെട്ടി: എരുമപ്പെട്ടി കുണ്ടന്നൂരില്‍ ഒരുക്കിയ തെരഞ്ഞെടുപ്പ് പോളിങ് ബൂത്ത് കൗതുകമാവുന്നു. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കുന്നംകുളം എല്‍.എ.സി 142-ാം ബൂത്താണ് കല്യാണമണ്ഡപത്തിന് സമാനമായി അലങ്കരിച്ചിരിക്കുന്നത്. കുണ്ടന്നൂര്‍ സെന്റ് ജോസഫ് യു.പി സ്‌കൂളിലാണ് പോളിങ് ബൂത്തിനെ പൂക്കളാലും ഭംഗിയുള്ള കര്‍ട്ടനുകള്‍ കൊണ്ടും ഒരുക്കിയിരിക്കുന്നത്. പ്രവേശന കവാടത്തില്‍ സമ്മതിദായകര്‍ക്ക് സ്വാഗതം എന്ന ബോര്‍ഡും വച്ചിട്ടുണ്ട്. പോളിങ് ബൂത്തിനുള്ളിലെ മേശകളും കസേരകളും തുണികള്‍ കൊണ്ട് മൂടി ആകര്‍ഷണീയമാക്കിയിട്ടുണ്ട്. പോളിങ് ബൂത്തിലെത്തുന്നവര്‍ക്ക് സമാധാനവും സന്തോഷകരവുമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നാണ് മാതൃകാ ബൂത്ത് പദ്ധതിയുടെ ലക്ഷ്യം. വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ സ്ത്രീ സൗഹൃദ ബൂത്തില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മുളങ്കുന്നത്തുകാവ് കിലയിലും, തിരൂര്‍ സെന്റ് തോമസ് സ്‌കൂള്‍ ബൂത്തുമാണ് സ്തീ സൗഹൃദ ബൂത്തുകളായി ക്രമീകരിച്ചിട്ടുള്ളത്.
കിലയിലെ സ്വരാജ് ഹാളില്‍ ആകെയുള്ള 1,355 വോട്ടര്‍മാരില്‍ 71 2 പേരും വനിതകളാണ്. 643 പുരുഷന്മാരും ഇവിടെ വോട്ട് ചെയ്യും. പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും വനിതകളാണ്.
ചേലക്കര ഗവണ്‍മെന്റ് എസ്.എം.ടി സ്‌കൂളിലെ അധ്യാപിക എന്‍. ബേബിയാണ് പ്രിസൈഡിങ് ഓഫിസര്‍. വി.യു ദീപ , ടി. അര്‍ച്ചന, രമ്യ കമല്‍ എന്നിവരാണ് മറ്റ് ഉദ്യോഗസ്ഥര്‍.
സ്വരാജിനെ രണ്ട് ഭാഗമായി തിരിച്ച് ബൂത്തുകള്‍ ക്രമീകരിച്ച് കഴിഞ്ഞു. ഒരു ബൂത്തില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് വോട്ടവകാശം ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."