അതിജീവനത്തിന് തുടക്കം: മാര്‍ഗരേഖ പുറത്തിറക്കി
തൃശൂര്‍: മഴക്കെടുതിയില്‍ നാശമായ പൊതു ഇടങ്ങളും വീടുകളും സര്‍ക്കാര്‍ ഓഫീസുകളും മറ്റും ശുചീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ 'ഇനി എന്ത് എങ്ങിനെ' തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ പ്രകാശനം ചെയ്തു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടയ്മയിലൂടെ ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്യാനാണ് ജില്ലാ ഭരണ കൂടം മാര്‍ഗരേഖ പുറത്തിറക്കിയത്. ഇതിനു പുറമെ 'വെള്ളമിറങ്ങി വീട്ടിലെത്തും മുന്‍പ് ശ്രദ്ധിക്കാന്‍'എന്ന പേരില്‍ ഒരു ബോധവത്കരണ നോട്ടീസും ജില്ലാ ഭരണകൂടം പുറത്തിറക്കി. ക്യാമ്പുകളിലും മറ്റും വിതരണം ചെയ്തു തുടങ്ങി. കളക്ടറുടെ ചേമ്പറില്‍ നടന്നചടങ്ങില്‍ മണ്ണൂത്തി അഗ്രികള്‍ച്ചറല്‍ റിസോഴ്‌സ് സ്റ്റേഷനിലെ ഫുഡ് സേഫ്റ്റി ആര്‍മി വളണ്ടിയര്‍മാര്‍ മാര്‍ഗരേഖ ഏറ്റുവാങ്ങി.
അസിസ്റ്റന്റ് കളക്ടര്‍ പ്രേം കൃഷ്ണന്‍ , നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ദീപാപിള്ള സംബന്ധിച്ചു.
അതിജീവനം എന്ന് പേരിട്ട ശുചീകരണ യജ്ഞത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പേരുനല്‍കാന്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഒറ്റ ദിവസം കൊണ്ട് എഴുനൂറ്റി അമ്പതിലേറെ പേരാണ് രജിസ്ട്രര്‍ ചെയ്തത്. നിരവധി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ശുചീകരണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍, ശുചീകരണം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പതിനൊന്ന് കാര്യങ്ങള്‍.
ശുചീകരണം നടത്തിക്കഴിഞ്ഞാല്‍ നല്‍കേണ്ട നിര്‍ദേശങ്ങള്‍ എന്നിവയാണ് ലഘുലേഖയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കോര്‍ഡിനേറ്ററുമായ സമിതിയാണ് ജില്ലാതലത്തില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങളുടെ പൊതുമേല്‍നോട്ടം വഹിക്കുക. ഡി.എം.ഒ, എ.ഡി.സി, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ വെറ്റിറിനറി ഓഫീസര്‍, മൃഗസംരക്ഷണ ഓഫീസര്‍, ഡി.എം.സി എന്നിവരാണ് സമിതി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."