ഹജ്ജ്: മിന തമ്പുകളില്‍ പകുതി എയര്‍കമ്മീഷനറുകളും മാറ്റി സ്ഥാപിച്ചു
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ മിനയിലുള്ള തമ്പുകളിലെ പകുതി ശതമാനം എയര്‍കണ്ടീഷനറുകളും മാറ്റി സ്ഥാപിച്ചു. ധനകാര്യമന്ത്രാലയത്തിനു കീഴിലെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് തമ്പുകളിലെ പഴയ എയര്‍കണ്ടീഷനുകള്‍ മാറ്റി ഏറ്റവും നൂതനമായവ സ്ഥാപിക്കുന്നത്. പകുതി ശതമാനം തമ്പുകളിലും പുതിയ എ.സികള്‍ സ്ഥാപിച്ചിരിക്കുന്നതായി ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനി ഏകോപന സമിതി സെക്രട്ടറി ജനറല്‍ എന്‍ജിനിയര്‍ ജമാല്‍ ശഖ്ദാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഹജ്ജിന് പ്രത്യേക മാനദണ്ഡങ്ങളോടെ നിര്‍മിച്ച 260 എയര്‍കണ്ടീഷനറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പദ്ധതി വിജയമാണെന്ന് കണ്ടതിനാലാണ് മുഴുവന്‍ തമ്പുകളിലേയും എയര്‍കൂളറുകള്‍ ഘട്ടങ്ങളായി മാറ്റാന്‍ തീരുമാനിച്ചത്. അഞ്ചു കമ്പനികളാണ് പ്രത്യേക രൂപകല്‍പ്പന ചെയ്തു നിര്‍മിച്ച എയര്‍കണ്ടീഷനറുകള്‍ നല്‍കിയത്. ഇതില്‍ നിന്നും ഏറ്റവും മികച്ച എയര്‍ കണ്ടീഷനര്‍ തിരഞ്ഞെടുത്ത് മിനയിലുള്ള മുഴുവന്‍ തമ്പുകളിലെയും പഴയ എ.സികള്‍ക്കു പകരം സ്ഥാപിക്കാനായിരുന്നു പദ്ധതി.
മരുഭൂമികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നൂതനമായ എയര്‍കൂളറുകളാണ് തമ്പുകളില്‍ സ്ഥാപിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ അവശേഷിക്കുന്ന തമ്പുകളിലും പുതിയത് സ്ഥാപിക്കും. 70 ശതമാനം തമ്പുകളിലും പഴയ എ.സിയാണ് ഉപയോഗിച്ചിരുന്നത്.
ഈ വര്‍ഷം വേനല്‍ക്കാലത്താണ് ഹജ്ജ്. അതിനാല്‍ പഴയ എ.സികള്‍ക്ക് തമ്പുകള്‍ തണുപ്പിക്കാന്‍ സാധിക്കില്ല. ഇതേ തുടര്‍ന്നാണ് പുതിയ എ.സികള്‍ മാറ്റി സ്ഥാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."