HOME
DETAILS
MAL
ഇടുക്കി ഡാമിലെ ജലനിരപ്പ് ഷട്ടര്‍ ലെവലില്‍
backup
August 22 2020 | 01:08 AM
തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ഷട്ടര്‍ ലെവലില്‍ എത്തി. 2,373 അടിയിലാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് മുകളിലേക്കുള്ള വെള്ളമാണ് തുറന്നുവിടാന്‍ കഴിയുക.
ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2372.92 അടിയിലെത്തി. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി, കുളമാവ് ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി പദ്ധതി. ഇതില്‍ ചെറുതോണി ഡാമിന് മാത്രമാണ് ഷട്ടറുള്ളത്. ഇനി ആറടി കൂടി ഉയര്‍ന്ന് ജലനിരപ്പ് 2379.11 അടിയിലെത്തിയാല്‍ ആദ്യ അലര്‍ട്ട് (ബ്ലൂ) നല്‍കും.
2385.11 അടിയില്‍ ഓറഞ്ച് അലര്‍ട്ട് ലെവലും 2386.11 അടിയില്‍ റെഡ് അലര്‍ട്ട് ലെവലുമാണ്. സംഭരണശേഷിയുടെ 66.85 ശതമാനം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. 2.202 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റം പവര്‍ ഹൗസിലെ ഇന്നലത്തെ ഉല്പാദനം. 3.6 മി.മീ മഴ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."