HOME
DETAILS

ഒരാഴ്ചയ്ക്കുള്ളില്‍ നാശനഷ്ടങ്ങള്‍ കണക്കാക്കും

  
backup
August 24 2018 | 18:08 PM

%e0%b4%92%e0%b4%b0%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b6

 


മുക്കം: തദ്ദേശ വകുപ്പിലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍, പൊതു കെട്ടിടങ്ങള്‍ മുതലായവയുടെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും.
കെട്ടിടങ്ങളുടെ നിലവാരം പരിശോധിച്ച് ഫിറ്റ് അല്ലെങ്കില്‍ അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുക. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കം ബാധിച്ച എട്ട് ജില്ലകളില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുനക്രമീകരണം നടത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഇറക്കിയ ഉത്തരവിലാണ് നിര്‍ദേശങ്ങള്‍ ഉള്ളത്.
ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ മേഖലയിലെ നാശനഷ്ടങ്ങള്‍ കണക്കാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആവശ്യമായ എന്‍ജിനീയറിങ് ജീവനക്കാര്‍ വിവിധ ഓഫിസുകളില്‍ ഉണ്ടെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ ഉറപ്പുവരുത്തും.
അടിയന്തരമായി വിവരശേഖരണം പൂര്‍ത്തിയാക്കേണ്ടതിനാല്‍ മുഴുവന്‍ എന്‍ജിനീയറിങ് സ്റ്റാഫിനെയും പൂര്‍ണമായും ഇതിനായി നിയോഗിക്കും. മുഴുവന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ചെയ്യേണ്ടതെന്തെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിവിധ പ്രദേശങ്ങളിലെ അവസ്ഥ പരിശോധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. ഇവരുടെ നേതൃത്വത്തില്‍ ഓരോ പഞ്ചായത്തിലെയും കേടുവന്ന പാലങ്ങള്‍, റോഡുകള്‍, പൊതു സ്ഥാപനങ്ങള്‍ അടക്കമുള്ളവയുടെ വാര്‍ഡ് തിരിച്ചുള്ള നഷ്ടത്തിന്റെ കണക്കെടുക്കുകയും കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ഇതോടൊപ്പം എന്‍ജിനീയറിങ് വിഭാഗം പ്രാദേശിക സര്‍ക്കാര്‍ അധ്യക്ഷന്‍, സെക്രട്ടറി എന്നിവരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും സന്നദ്ധ സേവനത്തിലൂടെ ആയത് പരിഹരിക്കുവാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയും ചെയ്യും.
സന്നദ്ധ സേവനങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയുന്നവ എന്‍.എസ്.എസ്, എസ്.പി.സി തുടങ്ങിയ വളണ്ടിയര്‍മാരുടെ സഹായത്തോടെ പൂര്‍ത്തീകരിക്കും. അല്ലാത്തവയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കും. യുദ്ധകാലാടിസ്ഥാനത്തില്‍ പുനക്രമീകരണം നടത്തിയതിന്റെ റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയറുടെയും വകുപ്പ് മന്ത്രിയുടെയും കാര്യാലയത്തില്‍ ഓരോ ദിവസവും നല്‍കും. പുഴ ഗതിമാറി ഒഴുകിയ സ്ഥലങ്ങളില്‍ ജനപ്രതിനിധികളും വിദഗ്ധരുമായി ആലോചിച്ച് ക്രമീകരണങ്ങള്‍ നടത്തണമെന്നും ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കുന്നു. നടപടികളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 25,000,
നഗരസഭ വാര്‍ഡുകള്‍ക്ക് 50,000

മുക്കം: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വിവിധ പ്രവര്‍ത്തികള്‍ നടത്താന്‍ ദുരന്തനിവാരണ വകുപ്പ് തുക അനുവദിച്ചു. പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 25,000, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ക്ക് 50,000 എന്നിങ്ങനെയാണ് നല്‍കുക. പ്രധാനമായും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക ചെലവഴിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago