ഗോമൂത്രം കുടിച്ചാണ് സ്തനാര്‍ബുദം മാറിയത്- ഗോ മാഹാത്മ്യം വര്‍ണിച്ച് പ്രഗ്യ സിങ്
ന്യൂഡല്‍ഹി: പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് പശുക്കളുടെ മാഹാത്മ്യമെന്ന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്വാധി പ്രഗ്യ സിങ് ഠാക്കൂര്‍. തന്റെ സ്തനാര്‍ബുദം മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്നും അവര്‍ ഇന്ത്യാ ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പലയിടങ്ങളിലും ഗോക്കളോട് പെരുമാറുന്നത് വേദനാജനകമാണെന്നും ഗോധനം അമൃതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പശുക്കളെ ചുറ്റിപ്പറ്റിയുള്ള വര്‍ത്തമാനകാല രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
പശുക്കളില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആരോഗ്യനേട്ടങ്ങളേയും സാധ്വി പുകഴ്ത്തി. ഗോമൂത്രത്തിന്റെ മാഹാത്മ്യം നേരിട്ട് അറിഞ്ഞ വ്യക്തിയാണ് താന്‍. ഗോമൂത്രത്തോടൊപ്പം ആയുര്‍വേദ മരുന്നുകളടങ്ങിയ പഞ്ചഗവ്യം സേവിച്ചതിലൂടെയാണ് അര്‍ബുദം മാറിയത്. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാല് എന്നിവ നിശ്ചിത അളവില്‍ ചേര്‍ത്ത് പുളിപ്പിക്കുന്നതാണ് പഞ്ചഗവ്യം.
പശുവിനെ പ്രത്യേക രീതിയില്‍ തടവുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു. തപസ്സിന് അനുയോജ്യമായ സ്ഥലമാണ് ഗോശാലയെന്നും സ്വാധി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."