HOME
DETAILS

ഇറാന് പകരം മറ്റുരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യും

  
backup
April 23, 2019 | 9:32 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99

 

മുംബൈ: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള ഇളവ് അമേരിക്ക പിന്‍വലിച്ചതോടെ രാജ്യത്തിന്റെ വര്‍ധിച്ച ആവശ്യത്തിന് ഒരുതരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം.


സഊദി അടക്കമുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്ന് അധികം ഇറക്കുമതി ചെയ്ത് പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രംപ് ഭരണകൂടം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള ഇളവ് എടുത്തുകളഞ്ഞത്. ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ ഇതേതുടര്‍ന്ന് ഇറാനുമായുള്ള കരാര്‍ മെയ് രണ്ടിനുശേഷം പുതുക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.


ഇറാനില്‍ നിന്ന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 24 മില്യന്‍ ടണ്‍ ക്രൂഡോയിലാണ് ഇറക്കുമതി ചെയ്തത്. ഇറാന്റെ എണ്ണയുടെ ആവശ്യത്തിന്റെ പത്തിരട്ടിയേക്കാള്‍ കൂടുതലാണ് ഇന്ത്യക്ക് വിതരണം ചെയ്യുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണയുടെ കുറവ് പരിഹരിക്കാനായി സഊദിക്ക് പുറമെ കുവൈത്ത്, യു.എ.ഇ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുകൂടി എണ്ണ ഇറക്കുമതി ചെയ്യാനാണ് തീരുമാനം.രാജ്യത്തിന്റെ വര്‍ധിച്ച എണ്ണ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യത്തെ എണ്ണ കമ്പനികള്‍ സജ്ജമാണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അതിനിടെ, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി അവസാനിച്ച സാഹചര്യത്തില്‍ ഇന്ധന ലഭ്യത പരിമിതമായെന്ന് ചൂണ്ടിക്കാട്ടി വിലവര്‍ധിപ്പിക്കാന്‍ മോദി തയാറാകുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.


അമേരിക്കന്‍ തീരുമാനത്തെ തിരുത്തി ഇറാനില്‍ നിന്ന് തുടര്‍ന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്ര രംഗത്തെയും സാമ്പത്തിക രംഗത്തെയും പരാജയമാണ് ഇതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബ് ഫുട്ബോളിന്റെ രാജാക്കന്മാർ ആരെന്ന് ഇന്നറിയാം: ഫിഫ അറബ് കപ്പ് ഫൈനലിൽ മൊറോക്കോ - ജോർദാൻ പോരാട്ടം; ലുസൈലിൽ ആവേശപ്പൂരം

qatar
  •  7 days ago
No Image

തന്നെ മനഃപൂര്‍വ്വം മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നുവെന്ന് വെള്ളാപ്പള്ളി; മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും ആരോപണം

Kerala
  •  7 days ago
No Image

1998ന് ശേഷം ഇതാദ്യം; ആ നിർഭാഗ്യം സഞ്ജുവിനെയും ഇന്ത്യയെയും തേടിയെത്തി

Cricket
  •  7 days ago
No Image

ഹജ്ജ് ഗതാഗത നിയമങ്ങൾ കടുപ്പിച്ച് സഊദി; ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴയും പെർമിറ്റ് റദ്ദാക്കലും

Saudi-arabia
  •  7 days ago
No Image

മസാലബോണ്ടില്‍ ഇ.ഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് അയച്ച നോട്ടിസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  7 days ago
No Image

ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം

National
  •  7 days ago
No Image

വീണ്ടും ക്രിക്കറ്റ് ആവേശം; ലോക ചാമ്പ്യന്മാരെ വരവേൽക്കാൻ ഒരുങ്ങി കേരളം

Cricket
  •  7 days ago
No Image

ബസ് ലോക്ക് ചെയ്ത് ഡ്രൈവർ ഇറങ്ങിപ്പോയി; സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി

oman
  •  7 days ago
No Image

'പത്ത് മാസത്തിനിടെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, 3000 വര്‍ഷങ്ങള്‍ക്ക് ശേഷം ഗസ്സയില്‍ സമാധാനം, അമേരിക്കയെ ശക്തിപ്പെടുത്തി' അവകാശ വാദങ്ങള്‍ നിരത്തി ട്രംപ്

International
  •  7 days ago
No Image

പൊതുസ്ഥലങ്ങളിലെ വ്യാജ ക്യുആർ കോഡുകൾ; ജാഗ്രതാ നിർദ്ദേശവുമായി അബൂദബി പൊലിസ്

uae
  •  7 days ago