ആര്‍.ബി.ഐ സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു
തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) കേരളത്തില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു.
2018-19, 2019-20 വര്‍ഷങ്ങളിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ ആര്‍.ബി.ഐ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിവരശേഖരണത്തിനായി കഴിഞ്ഞ ദിവസം സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ആര്‍.ബി.ഐക്ക് കൈമാറുന്നതിനായി തയാറാക്കുന്ന രണ്ടുവര്‍ഷങ്ങളിലെ കണക്കും തുല്യമായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എത്രയും പെട്ടെന്ന് വിവരങ്ങള്‍ ശേഖരിച്ച് നല്‍കണമെന്നും ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്കും നല്‍കിയ ഉത്തരവില്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് ഉദ്യോഗസ്ഥര്‍ രജിസ്ട്രാര്‍ക്ക് കൈമാറിയിട്ടുണ്ട്. ഓരോ താലൂക്കിലും എത്ര സൊസൈറ്റികള്‍ ഉണ്ട്, ഓരോ സൊസൈറ്റിക്കും എത്രവീതം ബ്രാഞ്ചുകള്‍, ഓരോ സൊസൈറ്റിക്കും കീഴില്‍ എത്ര നിക്ഷേപമുണ്ട്, നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം എത്ര, നിക്ഷേപകരുടെ എണ്ണം എത്ര തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടെയാണ് ആര്‍.ബി.ഐ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."