തിരുവനന്തപുരം വിമാനത്താവളം: ഒത്തുകളി നടത്തി തോറ്റ ശേഷം മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നു- ബെന്നി ബഹനാന്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ ഒത്തുകളി നടത്തിയ ശേഷം മുഖ്യമന്ത്രി നാടകം കളിക്കുകയാണെന്ന് യു. ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി. ഗൗതം അദാനിയുടെ മരുമകളായ പരീധി അദാനി പാര്‍ട്ണറായ മുംബൈ ആസ്ഥാനമായ നിയമസ്ഥാപനത്തോടാണ് ലേല നടപടികള്‍ക്കായി കേരളം വിദഗ്‌ധോപദേശം തേടിയത്.
ലേലത്തുക നിര്‍ണയിക്കുന്നതിലും ലേലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിലും നിര്‍ണായകമായത് ഈ സ്ഥാപനത്തിന്റെ ഇടപെടല്‍ ആണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ആരോപിച്ചു.
ലേലത്തുക നിശ്ചയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപദേശം ചോദിച്ച സ്ഥാപന ഉടമയുടെ കുടുംബത്തിനാണ് വിമാനത്താവള കരാര്‍ ലഭിച്ചതെന്നത് അസാധാരണ നടപടിയാണ്. അദാനിയുടെ മരുമകളുടെ കമ്പനിയില്‍ നിന്ന് നിയമസഹായം തേടിയ ശേഷം ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലത്തില്‍ പങ്കെടുക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് പിന്‍ബലം നല്‍കിയത് പ്രളയ പുനരധിവാസ കണ്‍സള്‍ട്ടന്‍സിയിലൂടെ വിവാദത്തിലായ കെ.പി.എം.ജിയാണ്. ഒരു കോടി 57 ലക്ഷം രൂപയാണ് ഇതിനായി അവര്‍ക്ക് നല്‍കിയത്. ഇതും ദുരൂഹമാണെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."