വട്ടപ്പാറവളവിനെ അപകട രഹിതമാക്കാനുള്ള നടപടി എങ്ങും എത്തിയില്ല
വളാഞ്ചേരി: നിരവധി ജീവനുകള്‍ പൊലിഞ്ഞു ദുരന്തങ്ങള്‍ വിട്ടുമാറാത്ത ദേശീയപാതയിലെ വട്ടപ്പാറവളവിനെ അപകട രഹിതമാക്കാനുള്ള നടപടി എങ്ങും എത്തിയില്ല. നാക് പാക് സര്‍വേ പൂര്‍ത്തിയിട്ടുണ്ടെങ്കിലും റോഡ് നവീകരണത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ആവശ്യമായ പ്രൊജക്ട് ഇനിയും ലഭ്യമാകാത്തതാണ് അധികൃതര്‍ കാരണമായി പറയുന്നത്. റോഡ് നവീകരണത്തിനു ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും മേഖലയെ അപകട രഹിതമാക്കാന്‍ സാധിച്ചിട്ടില്ല. അപകടം കുറയ്ക്കുന്നതിനായുള്ള കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് ഇനിയും യാഥാര്‍ഥ്യമായില്ല. ബൈപ്പാസ് നിര്‍മാണം പൂര്‍ത്തികരിച്ചാല്‍ വലിയ വാഹനങ്ങള്‍ അതുവഴി തിരിച്ചു വിട്ടു വട്ടപ്പാറയിലെ അപകടം കുറക്കുന്നതിനും വളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സാധിക്കും. ഹൈവേ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നങ്കിലും ഇപ്പോള്‍ എല്ലാം നിലച്ചമട്ടാണ്. രണ്ടു വര്‍ഷം മുന്‍പു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂടാലില്‍ വെച്ചു ബൈപാസ് പ്രവൃത്തി ഉദ്ഘാടനം നടത്തി. എന്നാല്‍ പ്രവൃത്തി പോയിട്ടു സ്ഥലം ഏറ്റെടുക്കല്‍ പോലും നടത്താന്‍ ഇതുവരെ കഴിഞ്ഞില്ല.സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കു മതിയായ തുക നല്‍കാന്‍ കഴിയാത്തതും പുനരധിവാസ കാര്യത്തില്‍ വ്യക്തത വരാത്തതുമാണു ബ്ബൈപാസ് നിര്‍മാണം പാതിവഴില്‍ നിലക്കാന്‍ കാരണം.വട്ടപ്പാറ അപകടങ്ങള്‍ കുറക്കുന്നതിനു റോഡിന്റെ ഘടനയില്‍ മാറ്റം വരുത്തണമെന്നും പ്രധാന വളവില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."