എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് ചരിത്ര വിജയം നേടും: യു.ഡി.എഫ്
കൊല്ലം: ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ ചരിത്ര വിജയം നേടുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ്ഖാന്‍, കണ്‍വീനര്‍ ഫിലിപ്പ് കെ.തോമസ്, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എം ഉന്നയിച്ച എല്ലാവിധ ആരോപണങ്ങള്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പലഘട്ടങ്ങളിലും പ്രചാരണ സാമഗ്രഹികള്‍ നശിപ്പിക്കുകയും തെറ്റായ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന പതിവ് ശൈലികള്‍ സി.പി.എം കൈക്കൊള്ളുകയായിരുന്നു. അവയെല്ലാം നിഷ്പ്രഭമാക്കിയാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതെന്നും നേതാക്കള്‍ പറഞ്ഞു.
നേതാക്കളുടെ
പ്രതികരണങ്ങളിലൂടെ
കൊടിക്കുന്നില്‍
കൊട്ടാരക്കര: വോട്ടര്‍മാര്‍ക്ക് ആരോടോ ഉള്ള പ്രതിഷേധമാണ് പോളിങ് ശതമാനം കൂടുന്നതിലൂടെ മനസിലാകുന്നതെന്ന് മാവേലിക്കര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇതിനു പിന്നില്‍. ഭൂരിപക്ഷം ഒരു ലക്ഷം കടക്കാനുള്ള സാധ്യതയാണ് കാണുന്നത്.
പലയിടത്തും കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോള്‍ താമരക്ക് പോയതായി റിപ്പോര്‍ട്ട് കിട്ടിയിരുന്നു. പഴയ ബാലറ്റിലേക്ക് തിരിച്ച് വരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് ശക്തി പകരുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ നടന്ന ക്രമക്കേടുകളും വോട്ടെടുപ്പില്‍ ഉണ്ടായ കാലതാമസമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഷിബു ബേബി ജോണ്‍
ചവറ: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെയും കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള ഭരണത്തോടുള്ള വികാരമാണ് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചതെന്ന് ആര്‍.എസ്. പി നേതാവ് ഷിബുബേബിജോണ്‍ പറഞ്ഞു.
നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന പിണറായി സര്‍ക്കാരിനുളള തിരച്ചടിയായി വോട്ടര്‍മാര്‍ ലോക് സഭ തെരഞ്ഞെടുപ്പിനെ കാണുന്നതിനാല്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ എല്ലാ മണ്ഡലത്തിലും വിജയിക്കുമെന്നും അദേഹം പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍
കൊട്ടാരക്കര: ശബരിമല വിഷയമായി ബന്ധപ്പെട്ട യാതൊരുവിധ പ്രശ്‌നവും മാവേലിക്കര മണ്ഡലത്തിലില്ലെന്ന് മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍. കൊട്ടാരക്കര ടൗണ്‍ യു.പി സ്‌കൂകൂളിലെ പോളിങ് ബൂത്തില്‍ വോട്ടര്‍മാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഗം പറഞ്ഞു.
ആര്‍. ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: മാവേലിക്കരയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിയെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കൊട്ടാരക്കര ഡയറ്റില്‍ 88-ാ0 നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് രഹസ്യമാണോ പരസ്വമാണോയെന്ന് വ്യക്തമാകേണ്ടതുണ്ട്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."