പുഴകളില്‍ മണല്‍ സമൃദ്ധം: ജാഗരൂകരായി റവന്യൂ വകുപ്പ്
ശ്രീകൃഷ്ണപുരം: കനത്ത മഴക്ക് ശേഷം പുഴകളില്‍ ശക്തമായ നീരൊഴുക്ക് കുറഞ്ഞതോടെ കരകളില്‍ മണല്‍ കൊണ്ട് പുഴകള്‍ സമൃദ്ധമായി. ടണ് കണക്കിന് മണല്‍ കൂമ്പാരമാണ് വന്നടിഞ്ഞു കിടക്കുന്നത്. നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന ശുദ്ധമായ തരി മണലുകള്‍ ആണ് ഇപ്പോള്‍ പുഴയിലുള്ളത്. മണല്‍ വന്നടിഞ്ഞു കൊണ്ട് തിട്ടകളും ദ്വീപ് പോലെയുള്ള മണല്‍ പരപ്പുകളും പുഴയില്‍ രൂപം കൊണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ മണല്‍ സംരക്ഷിക്കാണ് പൊലീസും റവന്യൂ വകുപ്പും പരിശോധന ശക്തമാക്കി. ഇടവിട്ട സമയങ്ങളില്‍ രണ്ടു വകുപ്പും മണല്‍ കടവുകളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. സംശയാസ്പദമായവരെ പിടിച്ചു മുന്നറിയിപ്പും നല്‍കുന്നുണ്ട്.
മണലുകള്‍ വന്നടിഞ്ഞതോടെ പുഴയുടെ സ്വാഭാവിക ഒഴുക്കിനും മാട്ടം വന്നിരിക്കുകയാണ്. നീണ്ട മണല്‍ പരപ്പുകള്‍ രൂപപ്പെട്ടതോടെ ആഴങ്ങള്‍ ഇല്ലാതാവുകയും പുഴയിലെ തുരുത്തുകള്‍ ഇടിഞ്ഞു ചെടികളും പുല്ലുകളും ഒഴുകി പോവുകയും ചെയ്തു.അതിനാല്‍ തന്നെ സമുദ്രത്തെ പോലെ പരന്നു കിടക്കുന്ന പ്രതീതിയാണ് പല പുഴകളിലും ഉള്ളത്. തല ചുമടുകളായി മണല്‍ പുഴയില്‍ നിന്ന് എടുക്കുന്നുണ്ടെങ്കിലും പരിശോധന കര്ശനമാക്കിയതിനാല്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.
തോട്ട പൊട്ടിക്കലും ഷോക്ക് ഏല്‍പ്പിക്കലുമായി വീണ്ടും ആളുകള്‍ പുഴയിലേക് ഇറങ്ങിയിരിക്കുകയാണ്. നീണ്ട വര്‍ഷത്തിന് ശേഷം പുഴയില്‍ വന്നടിഞ്ഞ മണലുകള്‍ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് പൊലീസും റവ ന്യൂ വകുപ്പും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."