"ഭാരത സ്വാതന്ത്ര്യം മുക്കാൽ നൂറ്റാണ്ടിലേക്ക്" കെഎംസിസി വെബിനാർ സംഘടിപ്പിച്ചു
ദമാം: ഇന്ത്യൻ സ്വാതന്ത്ര്യത്തി ന്റെ എഴുപത്തിനാലാം വാർഷിക ദിനത്തോടനുബന്ധിച്ച് കെഎംസിസി കിഴക്കൻ പ്രവിശ്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഭാരത സ്വാതന്ത്ര്യ മുക്കാൽ നൂറ്റാണ്ടിലേക്ക്" വെബിനാർ സംഘടിപ്പിച്ചു. ലോകം ദർശിച്ച ഏറ്റവും വലിയ മതേതര ജനാധിപത്യ സംഹിതയിൽ അധിഷ്ഠിതമായ സഹിഷ്ണുതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇടമായിരുന്ന ഭാരതീയ പൈതൃകം ഫാസിസത്തിന്റെ കിരാത കരങ്ങളാൽ വർഗീയതയുടെയും അസഹിഷ്ണുതയുടെയും കരിനിഴൽ വീഴ്ത്തിയത് ആശങ്കാജനകമാണെന്ന് വെബിനാർ അഭിപ്രായപ്പെട്ടു. പിന്നോക്ക ന്യൂനപക്ഷ ങ്ങളുടെ ഭരണഘടന അധിഷ്ഠിതമായ അവകാശങ്ങൾ തിരസ്കരിക്കപ്പെടുന്ന സമീപ സാഹചര്യത്തെ ഉത്കൃഷ്ടമായ
ജനാധിപത്യ പ്രക്രിയയിലൂടെ തിരിച്ചുപിടിക്കാൻ ഫാസിസ്റ്റ് വിരുദ്ധ പ്രതിപക്ഷത്തിന്റെ
ബൗദ്ധീക തല ഇടപെടൽ ആവശ്യമാണെന്നും ഇതിനായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ തങ്ങളുടെ കടമ നിർവഹിക്കണമെന്നും വെബിനാറിൽ സംസാരിച്ച കിഴക്കൻ പ്രവിശ്യയിലെ വിവിധ സംഘടനാ പ്രതിനിധികളായ കെ.എം ബഷീര്‍,ബിജു കല്ലുമല, അബ്ദുല്‍ മജീദ് കൊടുവള്ളി, സവാദ് ഫൈസി വര്‍ക്കല, അജ്മല്‍ മദനി വാണിമേൽ എന്നിവർ അഭിപ്രായപ്പെട്ടു.
സക്കീര്‍ അഹമദ് കൈപ ക്കൽ ഉദ്ഘാടനം നിർവഹിച്ചു. സഊദി കെഎംസിസി ഓഡിറ്റർ യു എ റഹീം മുഖ്യപ്രഭാഷണം നിർവഹിച്ചു. കാദര്‍ മാസ്റ്റര്‍ വാണിയമ്പലം വിഷയാവതരണം നടത്തി. പ്രവിശ്യാ കെഎംസിസി ഭാരവാഹികളായ ഖാദി മുഹമ്മദ് കാസർകോഡ് ,സിദ്ധീഖ് പാണ്ടികശാല, അസീസ് എരുവാട്ടി,സലിം പാണമ്പ്ര,സലിം അരീക്കാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി ഫാസ് റഹ്മാന്‍ കാരയാട്,സിറാജ് ആലുവ,ശംസുദ്ധീന്‍ പള്ളിയാളി,അഷ്‌റഫ് ഗസാല്‍, ജില്ലാ കെഎംസിസി നേതാക്കളായ ബഷീര്‍ ബാഖവി പറമ്പില്‍ പീടിക, സാദിക്ക് കുട്ടമശ്ശേരി,ഹബീബ് ബാലുശ്ശേരി,മഹ്മൂദ് പുക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മാമു നിസാര്‍ കോടമ്പുഴ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."