എറണാകുളത്തിന് കൈത്താങ്ങായി കൊണ്ടോട്ടിയില്‍നിന്നുള്ള ദൗത്യസംഘം
കൊണ്ടോട്ടി: പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കൊണ്ടോട്ടി മണ്ഡലത്തില്‍നിന്ന് ഇരുനൂറോളം പേര്‍ എറണാംകുളത്ത്. പെരുന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് മുഴുവന്‍ സംവിധാനങ്ങളോടെ യുവാക്കള്‍ വിഷന്‍ ഫ്‌ളഡ് 2018 എന്ന കൂട്ടായ്മ രൂപീകരിച്ച് പുറപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് അംഗം സറീനഹസീബ്, പുളിക്കല്‍ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് പി.പി ഉമ്മര്‍ എന്നിവര്‍ സംഘത്തെ യാത്രയാക്കി. 23ന് പറവൂരിലെത്തി സന്നദ്ധപ്രവര്‍ത്തനം നടത്തി. മൂന്ന് ലോറി നിറയെ ക്ലീനിങ് സാമഗ്രികളും മുഴുവന്‍ പണിയായുധങ്ങളും സജ്ജമാക്കിയ സംഘത്തില്‍ ഡോക്ടര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, പാമ്പ് പിടുത്ത വിദഗ്ധര്‍ എന്നിവരുമുണ്ട്.
നോര്‍ത്ത് പറവൂരിലെ ചിറ്റാരികുളത്ത് വെള്ളം കയറി നാശമായ 30 വീടുകളും കളമശ്ശേരി മണ്ഡലത്തിലെ വയല്‍തറ പ്രദേശങ്ങളും കിഴക്കെ കടുങ്ങല്ലൂര്‍നരസിംഹ ക്ഷേത്രം ഭാഗികമായും ശുചീകരിച്ചു. പ്രദേശങ്ങളില്‍ ദുരിത മനുഭവിക്കുന്ന മുന്നൂറോളം കുടുംബങ്ങള്‍ക്ക് വസ്ത്രം വിതരണം ചെയ്തു.
20 ലക്ഷത്തിലേറെ രൂപയുടെ ദുരിതാശ്വാസ റിലീഫ് വിതരണം കൂട്ടായ്മ വഴിനടന്നിട്ടുണ്ട്. ഇതില്‍ എറണാകുളം ജില്ലയില്‍മാത്രം 2,300 വസ്ത്രങ്ങളും 3,000 ത്തിലേറെ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു.
വി.പി മുഹമ്മദ് ബഷീര്‍ മാസ്റ്റര്‍, സമീര്‍ നുപ്പിടി, ഫസല്‍ തേങ്ങാട്ട്, പി.വി ഹസീബ് റഹ്മാന്‍, ഫൈസല്‍ കൊല്ലോളി, നൗഷാദ് മുണ്ടോട്ടില്‍, അന്‍സാരി പെരിയമ്പലം, ഒ.കെ മന്‍സൂര്‍, അഫ്‌സല്‍ ഐക്കരപ്പടി, ജസീം ഇഹസാന്‍, റിയാസ്‌പെരിമ്പലം, ബാവകടവത്ത് നേതൃത്വം നല്‍കി. 12 ഗ്രൂപ്പുകളായാണ് സേവനം.
ബഷീര്‍തൊട്ടിയന്‍, ജാബിര്‍ ആന്തിയൂര്‍ക്കുന്ന്, നദീര്‍, സലിം കടവത്ത്, അനസ് കുണ്ടേരി, ബയാനുല്ല പുത്തൂപാടം, മണ്ണിശ്ശേരി മുജീബ്, അഭിജിത് ഐക്കരപ്പടി, ഇര്‍ഷാദ് വെണ്ണായൂര്‍, പി.ടി ഫസല്‍, ശഫീഖ് ചേലാട്ട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."