കൂളിമാട് പോളിങ് ബൂത്തില്‍ തര്‍ക്കം: പൊലിസിന്റെ ലാത്തിയടിയേറ്റ് യുവാവിന് പരുക്ക്
മാവൂര്‍: കൂളിമാട് പോളിങ് സമയം കഴിഞ്ഞെത്തിയ വോട്ടറെ ബൂത്തിലേക്ക് കയറുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ പൊലിസ് ലാത്തിയടിച്ചത് മര്‍ദിച്ചതായി പരാതി.
യുവാവിനെ പരുക്കുകളോടെ മുക്കം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂളിമാട് പി. റസീലി (21) നാണ് മര്‍ദനമേറ്റത്. ആറുമണിക്കു ശേഷവും നീണ്ട വരി കാണപ്പെട്ട ചാത്തമംഗലം പഞ്ചായത്തിലെ 67-ാം ബൂത്ത് പ്രവര്‍ത്തിച്ച കൂളിമാട് പള്ളി പരിസരത്തെ തഅ്ലീമുല് ഔലാദ് മദ്റസയിലെ പോളിങ് സ്റ്റേഷനിലാണ് ആറിന് ശേഷം വന്ന എല്‍.ഡി.എഫ് അനുകൂല വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായത്.
ഇതിനിടെ ടോക്കണ്‍ ലഭിച്ച മറ്റൊരു വോട്ടര്‍ ഗേറ്റിന് പുറത്ത് പോയി തിരച്ചുവന്നപ്പോള് വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നായി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. ഇതേതുടര്‍ന്ന് ചെറിയതര്ക്കം ഉണ്ടായിരുന്നു. ഇതിനിടെ വിവരമറിഞ്ഞെത്തിയ മാവൂര്‍ എസ്.ഐ ശ്യാം ലാത്തി കൊണ്ട് പള്ളിയില്‍നിന്ന് നിസ്കരിച്ചിറങ്ങിയ റസീലിനെ അടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം തര്‍ക്കം ഉണ്ടായ ബൂത്ത് പരിസരത്ത് 100ഓളം പേര് തടിച്ചുകൂടിയിരുന്നതായും ഇവരെ പിരിച്ചുവിടാനാണ് ലാത്തിവീശിയതെന്നും എസ്.ഐ കെ. ശ്യാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."