
പ്രഹസനമാകരുത് ഭക്ഷണശാലാ റെയ്ഡ്
കാലവര്‍ഷാരംഭത്തിന്റെ മുന്‍പുതന്നെ സംസ്ഥാനത്തു പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിരുന്നു. കേരളം പടിക്കുപുറത്തു നിര്‍ത്തിയെന്ന് അഭിമാനിച്ച പലരോഗങ്ങളും തിരിച്ചുവന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണു പലജില്ലകളിലും കാണുന്നത്. ശുചീകരണത്തിലും വ്യക്തിത്വശുചിത്വത്തിലും കണിശതപുലര്‍ത്തിയ കേരളീയരെ മഞ്ഞപ്പിത്തവും ഛര്‍ദ്യതിസാരവും ഡെങ്കിപ്പനിയും എലിപ്പനിയും കോളറയും വീണ്ടും ആക്രമിയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ടുചെയ്ത പകര്‍ച്ചവ്യാധിക്കേസുകള്‍ അധികവും ഉണ്ടായതു ഹോട്ടല്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ.് ഇതില്‍ത്തന്നെ മലപ്പുറംജില്ലയാണ് മുന്നില്‍. തൃശൂരും കോഴിക്കോടും തിരുവനന്തപുരവും പകര്‍ച്ചവ്യാധികളാല്‍ പൊറുതിമുട്ടിത്തുടങ്ങിയിട്ടുണ്ട്. മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്ത അതിസാരരോഗങ്ങളില്‍ രണ്ടുപേര്‍ക്കു കോളറയാണെന്നു സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ കഴിഞ്ഞദിവസം അറിയിക്കുകയുണ്ടായി. കുറ്റിപ്പുറം സ്വദേശിനി ഖദീജ അതിസാരത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജില്‍ ഇന്നലെ മരണപ്പെട്ടു. ഇവരുടെ മാതാവ് ഗുരുതരാവസ്ഥയിലാണ്. മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം ഭാഗത്തു ഛര്‍ദിയും അതിസാരവും ബാധിച്ച 84 പേര്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. കോഴിക്കോട്ടും രണ്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാമെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ജില്ലാതല അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ കുറ്റിപ്പുറത്തെ രണ്ടുഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിച്ചവര്‍ക്കാണു രോഗബാധയുണ്ടായതെന്നു തെളിഞ്ഞിരിക്കുകയാണ്. പരിസരമലിനീകരണവും ജലമലിനീകരണവും രോഗങ്ങള്‍ പരത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും ഹോട്ടലുകളില്‍ വിളമ്പുന്ന ഭക്ഷ്യവസ്തുക്കള്‍ പരത്തുന്ന രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിലാണു മിക്കഹോട്ടലുകളുടെയും അടുക്കളപ്രവര്‍ത്തിക്കുന്നത്. ആഹാരസാധനങ്ങള്‍ തുറന്നുവച്ചും പഴകിപ്പുളിച്ച ആഹാരസാധനങ്ങള്‍ വീണ്ടും വിളമ്പിയും ഹോട്ടലുകള്‍ പകര്‍ച്ചവ്യാധിയുടെ വാഹകരായി മാറുകയാണ്.
അടുക്കളതൊട്ടു ഭക്ഷണം വിളമ്പുന്നിടംവരെ വൃത്തിഹീനമായ നിലയിലായിരിക്കും പലഹോട്ടലുകളും. ചീഞ്ഞളിഞ്ഞ പച്ചക്കറികള്‍ ചാക്കില്‍ കെട്ടിവച്ചതിനരികിലായിരിക്കും പാചകംചെയ്ത ഭക്ഷണ വസ്തുക്കളും തുറന്നുവച്ചിട്ടുണ്ടാവുക. അടുക്കളയുടെ ഒരുഭാഗത്തുകൂടി മലിനജലമൊഴുകുമ്പോള്‍ അതിനടുത്തു മീന്‍വറുക്കാനും പപ്പടംകാച്ചാനും സ്ഥലംകണ്ടെത്തുന്നു. ഈച്ചകളും കീടങ്ങളും വട്ടമിട്ടു പറക്കുന്ന അന്തരീക്ഷമായിരിക്കും അടുക്കളകളില്‍.
ആളുകള്‍ നിവൃത്തികേടുകൊണ്ടു മാത്രമാണ് അധികവില കൊടുത്തു ഹോട്ടലുകളില്‍നിന്നു ഭക്ഷണം കഴിക്കുന്നത്. കഴിക്കാനിരിക്കുന്ന മേശകളും കസേരകളും ഈച്ചകളാല്‍ സമൃദ്ധമായിരിക്കും. പഴകിനാറുന്ന തുണിക്കഷ്ണങ്ങള്‍കൊണ്ട് അതിലും വൃത്തിഹീനരായി വരുന്ന ശുചീകരണതൊഴിലാളി മേശതുടച്ചാലൊന്നും ഈച്ചകള്‍ പോവില്ല. മുടിയും താടിയും വളര്‍ത്തിയ, നഖങ്ങളില്‍ ചെളിപറ്റിപ്പിടിച്ച സപ്ലയര്‍മാരില്‍നിന്നു രോഗങ്ങള്‍ പടരാനുള്ള സാധ്യതയേറെയാണ്.
ഹോട്ടലുകളില്‍ ആരോഗ്യവകുപ്പു നടത്തുന്ന റെയ്ഡുകള്‍ പലപ്പോഴും പ്രഹസനങ്ങളായാണു കലാശിക്കാറ്. അടുക്കളയില്‍ പരിശോധിക്കുന്ന ആരോഗ്യവകുപ്പു ജീവനക്കാര്‍ പഴകിയ ഭക്ഷണങ്ങള്‍ നശിപ്പിക്കുന്നതോടെ തീരുന്നു റെയ്ഡ്. അതുകൊണ്ടു പ്രശ്‌നംതീരുമോ. അടുത്തദിവസവും അതേഹോട്ടലുകള്‍ വീണ്ടും പഴയപടി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങും. ഇനി അഥവാ അധികൃതര്‍ ഹോട്ടലുകള്‍ പൂട്ടിയാല്‍ അടുത്തദിവസംതന്നെ തുറന്നുപ്രവര്‍ത്തിക്കുന്നതു കാണാം. കൈക്കൂലി നല്‍കാന്‍ മനസ്സുണ്ടെങ്കില്‍ എത്ര വൃത്തിഹീനമായ ചുറ്റുപാടുകളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്താം.
ബ്രാന്‍ഡഡ് റസ്‌റ്റോറന്റുകളില്‍ കൊഴുപ്പുനികുതി കൂട്ടിയ സര്‍ക്കാര്‍ പകര്‍ച്ചവ്യാധി പരത്തുന്ന ഹോട്ടലുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്നതില്‍ വിമുഖതകാണിക്കുകയാണ്. കൊഴുപ്പിനേക്കാള്‍ ഭീകരമാണു വൃത്തിഹീനത. പകര്‍ച്ചവ്യാധി പരത്തുന്ന അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അടച്ചുപൂട്ടിയ ഹോട്ടലുകള്‍ പിന്നീടൊരിക്കലും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കരുത്. അത്തരം ഹോട്ടലുകളുടെ ലൈസന്‍സ് എന്നെന്നേക്കുമായി റദ്ദു ചെയ്യുകയാണ് വേണ്ടത്.
ഇത്തരം ഹോട്ടലുകള്‍ വീണ്ടും തുറക്കാനായി ഹോട്ടലുടമകളുടെ ബിനാമികളായി ബന്ധുക്കള്‍ സമീപിക്കുമ്പോള്‍ അധികൃതര്‍ കൈക്കൂലി വാങ്ങി കണ്ണടയ്ക്കുന്ന നയം ഉപേക്ഷിക്കണം. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുക്കേണ്ട അധികൃതര്‍ കൈക്കൂലി വാങ്ങി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പരത്തുന്നതില്‍ ഇത്തരം അഴിമതിക്കാരായ ഉദ്യോഗസ്ഥരും പങ്കാളികളാവുകയാണ്. ഇവര്‍ക്കെതിരേയും നടപടിയുണ്ടാകുമ്പോള്‍ മാത്രമേ ഹോട്ടല്‍ ഭക്ഷണം ശുദ്ധവും വൃത്തിയുള്ളതുമാകൂ.
ഹോട്ടല്‍ തുടങ്ങാന്‍ അപേക്ഷ നല്‍കുന്നവരില്‍നിന്ന് ആരോഗ്യവകുപ്പ് സത്യവാങ്മൂലം എഴുതിവാങ്ങേണ്ടതുണ്ട്. വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചാല്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്നു തന്നെ കര്‍ശനമായി നിര്‍ദേശിക്കപ്പെടണം സത്യവാങ്മൂലത്തില്‍. അടുക്കളയില്‍പ്പോയി കൈയിട്ടുവാരി ഭക്ഷണം പരിശോധിക്കുന്നതില്‍ അവസാനിക്കുന്നില്ല ഉദ്യോഗസ്ഥരുടെ ജോലിയെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും ജില്ലാ ഭരണകൂടങ്ങള്‍ക്കുമുണ്ട്.
തീറ്റമത്സരങ്ങള്‍ക്കു നിയന്ത്രണം വച്ചതുകൊണ്ടോ ഹോട്ടലുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളടങ്ങിയ പോസ്റ്ററുകള്‍ പതിച്ചതുകൊണ്ടോ പടരുന്ന മഹാമാരി തടയുവാന്‍ കഴിയില്ല. പാനീയങ്ങള്‍ നല്‍കുമ്പോള്‍ ഗ്ലാസില്‍ വിരലുകള്‍ ഇടരുത്, മീന്‍ കേടുവരാതിരിക്കാനുള്ള ഐസ് ശീതളപാനീയങ്ങളില്‍ ചേര്‍ക്കരുത്, കുടിക്കാന്‍ പച്ചവെള്ളം ചേര്‍ക്കാത്ത ചൂടുവെള്ളംതന്നെ നല്‍കണം, പാചകക്കാരും ഭക്ഷണവിതരണക്കാരും മലമൂത്രവിസര്‍ജനത്തിനുശേഷം സോപ്പിട്ടു കൈകഴുകണം, പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകണം, ജോലിക്കാര്‍ വൈദ്യപരിശോധനയടങ്ങിയ ഹെല്‍ത്ത് കാര്‍ഡ് സൂക്ഷിക്കണം, ദിവസവും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കണം, നഖം മുറിക്കണം, തലമറയ്ക്കണം, ഗ്ലൗസ് അണിയണം തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ പോസ്റ്ററുകളാണു ഹോട്ടലുകള്‍ക്കകത്ത് അധികൃതര്‍ നല്‍കാനിരിക്കുന്നത്. ഹോട്ടലുടമകള്‍ അതു ഭംഗിയായി പ്രദര്‍ശിപ്പിച്ചേയ്ക്കാം. അതിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നന്വേഷിക്കുവാന്‍ ആര്‍ക്കാണു സമയം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ
Cricket
• 11 days ago
ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍
International
• 11 days ago
മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്
Kuwait
• 11 days ago
ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം; റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍
International
• 11 days ago
പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്
Kerala
• 11 days ago
റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്
Saudi-arabia
• 11 days ago
കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case
National
• 11 days ago
ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും
uae
• 11 days ago
ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന
latest
• 11 days ago
ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value
Economy
• 11 days ago
റമദാന് ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു
International
• 11 days ago
ദുബൈയില്‍ ഏതാനും മാസത്തെ ഫീസ് അടച്ചില്ലെങ്കില്‍ കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയാന്‍ സ്കൂളുകള്‍ക്ക് കഴിയുമോ?
uae
• 11 days ago
ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു, യുഎഇയില്‍ പാചകക്കാരുടെ നിയമനച്ചെലവില്‍ വന്‍വര്‍ധന
uae
• 11 days ago
പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന് പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍
Kerala
• 11 days ago
റമദാന് തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം
uae
• 11 days ago
വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
Kerala
• 11 days ago
ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്
Kerala
• 11 days ago
UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും
uae
• 11 days ago
UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം?
uae
• 11 days ago
നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്
Kerala
• 11 days ago
സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു
Kerala
• 11 days ago