ഉപതെരഞ്ഞെടുപ്പ്: തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തിലേക്ക് ഈ മാസം 28 ന് നടത്തുന്ന വോട്ടെടുപ്പില്‍ സമ്മതിദായകര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചിട്ടുളള ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കണമെന്നു വരണാധികാരിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന് അറിയിച്ചു.
പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്.എസ് .എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നു തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസത്തിനു മുമ്പ് വരെ നല്കിയിട്ടുളള ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയിട്ടുളള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നു തിരിച്ചറിയല്‍ രേഖയായി ഹാജരാക്കണമെന്ന് വരണാധികാരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."