HOME
DETAILS
MAL
അവശതകള്‍ വകവയ്ക്കാതെ മുഹമ്മദിക്ക ബൂത്തിലെത്തി
backup
April 24 2019 | 06:04 AM
വെട്ടത്തൂര്‍: 90ന്റെ അവശതയും പ്രായാധിക്യത്താലുള്ള രോഗങ്ങളും വകവയ്ക്കാതെ മണ്ണാര്‍മലയിലെ മുഹമ്മദിക്ക പോളിങ് ബൂത്തിലെത്തി. വെട്ടത്തൂര്‍ മണ്ണാര്‍മല സ്വദേശി പടിഞ്ഞാറേതില്‍ മുഹമ്മദാണ് ശ്വാസതടസമായ രോഗം മൂലം ആശുപത്രിയില്‍ ചികിത്സയിലായിരിക്കുമ്പോളും തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയത്. കാര്യവട്ടം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 20ാം
നമ്പര്‍ ബൂത്തില്‍ 5.55ഓടെ മക്കളോടൊപ്പമെത്തിയാണ് വോട്ടു ചെയ്തത്. വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ മക്കളും ബാപ്പയുടെ താല്പര്യത്തിന് കൂടെ നില്ക്കുകയിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."