HOME
DETAILS

'മാപ്പു പറയില്ല, അങ്ങിനെ ചെയ്താല്‍ എന്റെ മനഃസാക്ഷിയെ അവഹേളിക്കലാവും'- നിലപാടിലുറച്ച് പ്രശാന്ത് ഭൂഷണ്‍

  
backup
August 24 2020 | 09:08 AM

national-prashant-bhushan-wont-apologise-for-tweets-2020

ന്യൂഡല്‍ഹി: താനിട്ട ട്വീറ്റകുളുടെ പേരില്‍ സുപ്രിം കോടതിയോട് മാപ്പു ചോദിക്കില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കല്‍ തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നംഗ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'മാപ്പു ചോദിക്കുന്നത് ആത്മാര്‍ത്ഥമായിട്ടായിരിക്കണം. ഞാന്‍ സത്യമെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന ഞാന്‍ പിന്‍വലിച്ചാല്‍ അതല്ല, ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ ഒരു മാപ്പു പറച്ചില്‍ നടത്തിയാല്‍ അത് എന്റെ മനസാക്ഷിയേയും പരമോന്നത നീതി പീഠത്തെയും അവഹേളിക്കുന്നതിന് തുല്യമായിരിക്കും' - സ്റ്റേറ്റ്‌മെന്റില്‍ അദ്ദേഹം പറയുന്നു.

നിരുപാധികം മാപ്പു പറയണമെന്ന് ആഗസ്റ്റ് 20നാണ് കോടതി വിധിച്ചത്. 24ായിരുന്നു സമയപരിധി. അത് ഇന്ന് അവസാനിച്ചിരിക്കുകയാണ്. മാപ്പപേക്ഷിക്കുകയാണെങ്കില്‍ ഹരജി വീണ്ടും അടുത്ത ദിവസം പരിഗണിക്കുമെന്നും ഇല്ലെങ്കില്‍ ശിക്ഷ വിധി പുറപ്പെടുവിക്കുമെന്നുമായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.


ട്വീറ്റുകളിലൂടെ സുപ്രിം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രിം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്ന് ചിത്രം സഹിതം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിന് പുറമെ സുപ്രിം കോടതിയെ വിമര്‍ശിച്ച് അദ്ദേഹം മറ്റൊരു ട്വീറ്റിടുകയും ചെയ്തിരുന്നു.

ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രിം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്. തുടര്‍ന്ന് കോടതി കേസെടുത്തു.

എന്നാല്‍ താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങള്‍ അത്യാവശ്യമാണെന്നും വിമര്‍ശനങ്ങള്‍കൊണ്ടുമാത്രമേ ജനാധിപത്യ പ്രക്രിയ ശക്തമാവുകയുള്ളൂവെന്നുമുള്ള നിലപാടാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് മാപ്പു പറയാന്‍ കോടതി ആവശ്യപ്പെട്ടത്.

പ്രശാന്ത് ഭൂഷണെ കുറ്റക്കാരനാക്കിയ കോടതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ജസ്റ്റിസ് കുര്യന്‍ ജോസഫ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിംഗ് തുടങ്ങി നിരവധി പേര്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago