വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ നാണക്കേടുണ്ടാക്കുന്നു- മാര്‍പാപ്പ
ഡുബ്ലിന്‍: കത്തോലിക്ക സഭയില്‍ വൈദീകര്‍ക്കെതിരായ ലൈംഗിക പീഡനാരോപണങ്ങള്‍ സഭയ്ക്ക് നാണക്കേടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അയര്‍ലാന്റ് സന്ദര്‍ശത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. കുട്ടികളെ വൈദികര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സംഭവം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും വ്യക്തിപരമായി വേദനയും നാണക്കേടും ഉണ്ടാക്കുന്നതാണിതെന്നും മാര്‍പാപ്പ പറഞ്ഞു.
അയര്‍ലാന്റില്‍ വൈദികരുടെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഭയുമായി ബന്ധപ്പെട്ട് നിരവധി ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍, എല്ലാ അതിക്രമങ്ങളേയും അപലപിച്ചുകൊണ്ട് ലോകത്തിലെ കത്തോലിക്ക വിശ്വാസികള്‍ക്ക് മാര്‍പാപ്പ കത്തെഴുതിയിരുന്നു.
നിലവില്‍ പോപ്പിനെതിരെ അയര്‍ലന്‍ഡില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. സഭയ്ക്കുള്ളില്‍ ലൈംഗികപീഡനവിവാദത്തില്‍ കര്‍ക്കശമായ നടപടി സ്വീകരിക്കാന്‍ മാര്‍പാപ്പ തയ്യാറാകണമെന്ന് അയര്‍ലന്‍ഡിലെ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ എറിക് വറാഡ്കര്‍ ഉള്‍പ്പടെയുള്ളവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നത്തില്‍ അടിയന്തിരമായി മാര്‍പാപ്പ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പെന്‍സില്‍ വാലിയ ഗ്രാന്‍ഡ് ജൂറി റിപ്പോര്‍ട്ടില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ ലോകത്തില്‍ ഏകദേശം മൂന്നൂറോളം വൈദികര്‍, 1000ത്തോളം കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കണക്ക് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പോപ്പിന്റെ കത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."