നാണമില്ലേ അര്‍ണബ്...; എന്‍ഡിടിവി കേരളത്തിനായി പണം സമാഹരിക്കുന്നു; ഇതുവരെ 10 കോടി കവിഞ്ഞു
കോഴിക്കോട്: മനക്കരുത്തുകൊണ്ടു മഹാപ്രളയത്തെ അതിജീവിച്ച മലയാളിയെ നാണംകെട്ടവര്‍ എന്നുവിളിച്ച റിപബ്ലിക്ക് ടിവി മാനേജിങ് ഡയറക്ടര്‍ അണബ് ഗോസ്വാമി അറിയാന്‍...
ദേശീയ ചാനലായ എന്‍ഡിടിവി കേരളത്തിനായി ആറുമണിക്കൂര്‍ നീക്കിവച്ച് സമാഹരിച്ചത് 10 കോടിയിലധികം രൂപയാണ്. ധനസമാഹരണം തുടരുകയാണ്
നിരവധി മേഖലകളില്‍നിന്നുള്ള സഹായം കേരളത്തിന് താങ്ങാവുന്നതിനിടയിലാണ് പീക്ക് മണിക്കൂറുകളില്‍ എന്‍ഡിടിവി കേരളത്തിനായി കൈകോര്‍ക്കുന്നത് .
ഇന്നു മൂന്നു മണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ധനശേഖരണം.
അതേസമയം പ്രളയത്തെ അതിജീവിച്ച കേരളീയരെ പുച്ഛിച്ച അണബിനെതിരേ പ്രതിഷേധം കനക്കുകയാണ്. ശശി തരൂര്‍ എംപി അര്‍ണബിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ചില നീചമനസുകള്‍ മലയാളിക്കെതിരേ ലജ്ജാഹവമായ ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതാണ് നാം നമുക്കുവേണ്ടി ഉണരേണ്ട സമയം. എന്തുകൊണ്ടു മലയാളിയായതില്‍ അഭിമാനിക്കുന്നു എന്ന വികാരംഉണര്ത്താന് നമുക്കു പ്രയത്നിക്കാം- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് അര്‍ണബ് മലയാളികളെ മുഴുവന്‍ ഇടിച്ചു താഴ്ത്തിയത്.
എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ റിപബഌക്ക് ടിവിയുടെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞു.
റിപബ്ലിക്ക് ടിവിയുടെ ഫെയ്സ് ബുക്ക് പേജില്‍ പ്രതിഷേധം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."