HOME
DETAILS
MAL
സഊദിയിൽ ഇന്ന് 1,044 രോഗമുക്തി, 31 മരണം, 1,114 പുതിയ രോഗ ബാധിതർ
backup
August 25 2020 | 12:08 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,044 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31 രോഗികൾ മരണപ്പെടുകയും 1,114 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
22,114 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,639 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. മക്ക 74, ജസാൻ 56, ജിദ്ദ 54, ഖമീസ് മുശൈത് 53, റിയാദ് 51 എന്നിങ്ങനെയാണ് ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,722 ആയും വൈറസ് ബാധിതർ 307,479 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,044 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 283,932 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."