പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ നടക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. 18 ദിവസത്തെ സമ്മേളനം ശനിയും ഞായറും അവധിയില്ലാതെയായിരിക്കും നടത്തുക. ഇരു സഭകളും 18 സിറ്റിങ്ങുകള്‍ നടത്തും.
കാലത്തും ഉച്ചയ്ക്കുമായി ദിവസം നാലു മണിക്കൂര്‍ വീതം ഇരുസഭകളും ചേരും. അവധിയില്ലാതെ സഭ ചേരുന്നതിനെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ അനുകൂലിച്ചിട്ടില്ല. 18 ദിവസം സഭ ചേരാമെന്നും എന്നാല്‍ ഇടയ്ക്ക് അവധി നല്കി അത്രയും ദിവത്തിന് പകരമായി ഒരാഴ്ച കൂടി സഭ നീട്ടാണമെന്നുമാണ് പ്രതിപക്ഷപ്പാര്‍ട്ടികളുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കും.
ഇരുസഭകളെയും ഒന്നായി ചേര്‍ത്ത് സാമൂഹിക അകലം പാലിച്ചാണ് സഭ ചേരുന്നത്. മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ലോക്സഭ റിപ്പോര്‍ട്ട് ചെയ്യാന്‍ 30 മാധ്യമപ്രവര്‍ത്തകരെയും രാജ്യസഭയിലേക്ക് 20 മാധ്യമ പ്രവര്‍ത്തകരെയും മാത്രമാണ് അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."