കുണ്ടറ താലൂക്ക് ആശുപത്രിക്ക് വീണ്ടും അവഗണനയെന്ന് പരാതി
കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിക്ക് വീണ്ടും അവഗണനയെന്ന് പരാതി.
രോഗികളുടെ ഏറെ നാളത്തെ സ്വപ്നമായ പ്രസവ ചികിത്സാ സംവിധാനം തുടങ്ങാനാകാത്തതാണ് തിരിച്ചടിയാകുന്നത്.
50 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഓപറേഷന്‍ തീയേറ്റര്‍ ഉള്‍പ്പടെ ഈ മാസം 11ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഉദ്ഘാടന തിയ്യതിക്ക് മുന്നേ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറെ സ്ഥലം മാറ്റി.
പരവൂരിലേക്ക് മാറ്റിയ ഇദ്ദേഹത്തെ ഉടന്‍ തിരികെ കൊണ്ടുവരുമെന്ന് ഡി.എം.ഒ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. രണ്ട് ഡോക്ടറെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കൂ.
പുതുതായി ഒരു ഡോക്ടറെ പോസ്റ്റ് ചെയ്‌തെങ്കിലും ആദ്യമുണ്ടായിരുന്നയാളെ സ്ഥലം മാറ്റിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഗ്രാമാന്തരീക്ഷത്തിലെ ഈ സര്‍ക്കാര്‍ ആതുരാലയത്തില്‍ പ്രസവ ചികിത്സാ സംവിധാനങ്ങളെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാത്തിരുന്നത്. എം.എ ബേബി എല്‍.എല്‍.എ ആയിരിക്കെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുകകൊണ്ടാണ് ആശുപത്രിയില്‍ ലേബര്‍ റൂമിന്റെ നവീകരണവും റാമ്പ് നിര്‍മാണവും നടത്തിയത്. തൊട്ടുപിന്നാലെ ആരോഗ്യ വകുപ്പിന്റെ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി ഓപ്പറേഷന്‍ തീയറ്ററിലേക്കുള്ള ഉപകരണങ്ങളും വാങ്ങി.
എന്നാല്‍ അന്നുമുതല്‍ ഗൈനക്ക് വിഭാഗം ഇവിടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് പാരകളായിരുന്നു. സ്വകാര്യ ആശുപത്രികളുടെ ഇടപെടീല്‍ ഇക്കാര്യത്തില്‍ ഉണ്ടെന്നാണ് ആക്ഷേപം.
ഇതിനിടെ 59 കോടി രൂപ മുടക്കി ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റിയാക്കുന്നതിനും തീരുമാനിച്ചു. ഇതിനിടെയാണ് രോഗികളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കെടുകാര്യസ്ഥത വില്ലനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."