വ്യാജ ലൈസന്‍സുമായി ഡ്രൈവര്‍ പിടിയില്‍
ആലുവ: വാഹന പരിശോധനയില്‍ വ്യാജ ലൈസന്‍സുമായി ഡ്രൈവര്‍ പിടിയിലായി.ഇന്നലെ ആലുവ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ വാഹന പരിശോധനയിലാണ് പാലക്കാട്ട് സ്വദേശിയായ മണികണ്ഠന് പിടിയിലായത്.
കെ.എല്‍. 31-ഡി-3557 നമ്പര്‍ ചരക്കു വാഹനം ഓടിച്ചുവന്ന മണികണ്ഠന് പരിശോധനക്കിടെ നല്കിയ 3326972010 നമ്പര്‍ ലൈസന്‍സ് സ്മാര്‍ട്ട് ട്രേസ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് കൃത്രിമം പിടിയിലായത്. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ക്ക് എര്പ്പെടുതിയിട്ടുള്ള ഈ മൊബൈല്‍ ആപ് ഉപയോഗിച്ച് ലൈസന്‍സ്, ഫിറ്റ്നെസ്, നികുതി വിവരങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കും. സ്മാര്‍ട്ട് ട്രേസ് മൊബൈല്‍ ആപ്പ് വഴി പരിശോധിച്ചതില്‍ ലൈസന്‍സ് നമ്പര്‍ 3126972010 കൊടുത്തിട്ടുള്ളത് ചങ്ങനാശ്ശേരി സ്വദേശിയായ നൗഷാദ് റ്റി. എന്ന വ്യക്തിയുടേതാണെന്ന് വ്യക്തമായി.
മണികണ്ഠന് പാലക്കാട്ട് സ്വദേശിയായ ഒരാളുടെ സഹായത്തോടെ പുതിയ പേരും അഡ്രസും പ്രിന്റ് ചെയ്ത വ്യാജ ലൈസന്സന്നാണ് മനസ്സിലാക്കുന്നത്. ആലുവ ജോയിന്റ് ആര്‍ടി ഒ ജോജി പി ജോസിന്റെ നേത്രത്വത്തില്‍ പിടിച്ചെടുത്ത രേഖകളും വാഹനങ്ങളും മേല്‍ നടപടിയ്ക്കായി ആലുവ പൊലീസിനു കൈമാറി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ കെ.എം. ബിനീഷ് കുമാര്‍, സിബിമോന് ഉണ്ണി എന്നിവരാണ് വാഹന പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."