കുഞ്ഞുകുളങ്ങര കുടുംബത്തിന് പുനര്‍ജന്മത്തിന്റെ ഓണനാളുകള്‍
വടക്കാഞ്ചേരി: ആര്‍ത്തലച്ചെത്തിയ മണ്ണും പാറയും മരത്തടികളും കുറാഞ്ചേരി കുഞ്ഞുകുളങ്ങര ഭവനത്തെ ഒന്നാകെ വിഴുങ്ങാന്‍ എത്തിയപ്പോള്‍ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയക്ക്്. കുഞ്ഞുകുളങ്ങര തങ്ക (68), ഭര്‍തൃസഹോദരി കാര്‍ത്യായനി (63), മകന്‍ സുന്ദരന്‍ (41), ഭാര്യ രാഗി (30), ഏകമകള്‍ വൈഗ (ഏഴ്) എന്നിവരാണ് മരണമുഖത്തുനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
സമീപത്തെ കുറാഞ്ചേരിക്കുന്ന് ഭീകരശബ്ദത്തോടെ താഴേയ്ക്ക് ആര്‍ത്തലച്ചെത്തുന്നത് ഇപ്പോഴും ഭയത്തോടെയാണ് സുന്ദരന്‍ ഓര്‍ത്തെടുക്കുന്നത്. വീടിന് പുറത്ത് നിന്നിരുന്ന യുവാവും മറ്റ് മുതിര്‍ന്നവരും വലിയ ശബ്ദം കേട്ട് വീടിന് പുറകില്‍നിന്ന് ഓടി വരുമ്പോഴേയ്ക്കും നിന്നിരുന്ന സ്ഥലത്തിന് തൊട്ടുമുന്നില്‍ വരെ മണ്ണുമല നിറഞ്ഞു. തന്റെ ഓടിട്ട വീടിന്റെ മുന്‍ഭാഗമല്ലാതെ മുഴുവനും തകര്‍ന്നടിഞ്ഞു.
ഉറക്കെയൊന്നു കരയാന്‍ പോലുമാകാതെ നിര്‍വികാരനായ നിമിഷങ്ങള്‍. ഏകമകള്‍ വൈഗ വീടിനുള്ളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. തകര്‍ന്ന വീടിനുള്ളില്‍നിന്ന് മകളുടെ കരച്ചില്‍ മാത്രം. ഓടുപൊളിച്ച് അകത്ത് കടന്ന് രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.
അമ്പലപുരം സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്ന ഈ കുടുംബം കഴിഞ്ഞ ദിവസം വീടിന് സമീപത്തെ മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറ്റി. തകര്‍ന്ന് കിടക്കുന്ന വീടും പരിസര പ്രദേശങ്ങളും കാണുമ്പോള്‍ ഈ കുടുംബത്തിന് ഇപ്പോഴും മനസിലൊരു നീറ്റലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."