ബോള്‍ട്ടിന് കൊവിഡ്
കിങ്സ്റ്റണ്‍: ലോക ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന് കൊവിഡ്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലാണ് എട്ട് തവണ ഒളിംപിക്സ് സ്വര്‍ണം നേടിയ താരം താന്‍ കൊവിഡ് രോഗിയാണെന്ന് വെളിപ്പെടുത്തിയത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച കൊവിഡ് ടെസ്റ്റിന് വിധേയമായ താരത്തിന്റെ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്, ഫുട്ബോള്‍ താരങ്ങളായ റഹീം സ്റ്റെര്‍ലിങ്, ബയര്‍ ലെവര്‍കൂസന്റെ ലിയോണ്‍ ബെയ്ലി എന്നിവര്‍ കഴിഞ്ഞ 21ന് താരത്തിന്റെ 34ാം ജന്മദിനത്തില് പങ്കെടുത്തിരുന്നു. എന്നാല്‍ ഇവരില്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവാണ്. രണ്ട് തവണയും നെഗറ്റീവായതിനെ തുടര്‍ന്ന് ഐ.പി.എല്ലിനായി ദുബയിലേക്കുള്ള യാത്രയ്ക്കൊരുങ്ങുകയാണ് ഗെയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."